ബോളിവുഡ് താരങ്ങളെ പോലെ ഉത്തരേന്ത്യൻ രീതിയില്‍ വേഷമണിഞ്ഞാണ് ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി വിവാഹ ദിവസം എത്തിയത്. 

ബോളിവുഡ് താരങ്ങളെ പോലെ ഉത്തരേന്ത്യൻ രീതിയില്‍ വേഷമണിഞ്ഞാണ് ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി വിവാഹ ദിവസം എത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. ഡിസൈനറും സ്റ്റൈലിസ്റ്റുമായ ശബരിനാഥാണ് വസ്ത്രം ശ്രീലക്ഷ്മിക്കായി വസ്ത്രം ഒരുക്കിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്മാര്‍ ആണ് ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്.

തന്നെ സുന്ദരിയാക്കിയ രഞ്ജുവിന് ശ്രീലക്ഷ്മി നന്ദി അറിയിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ ബന്ധമാണ് രഞ്ജൂമ്മയുമായി ഉള്ളതെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഇരുപത്തിനാല്‍ മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന മേക്കപ്പാണ് രഞ്ജു ശ്രീലക്ഷ്മിക്കായി ചെയ്തത്. സ്മോക്കി ഐ മേക്കപ്പ് ശ്രീലക്ഷ്മിയെ കൂടുതല്‍ സുന്ദരിയാക്കി. 

View post on Instagram

ഹെവികുന്ദന്‍ വര്‍ക്കിന്‍റെ മാലയാണ് ശ്രീലക്ഷ്മി അണിഞ്ഞത്. പച്ചനിറത്തിലുള്ള ആ മാല ഒറിജിനല്‍ ജയ്പൂര്‍ സ്റ്റോണുകളാണ്. ഏകദേശം രണ്ടരലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ആ മാല. കൈ നിറയെ ചുവപ്പ് വളയും ശ്രീലക്ഷ്മി അണിഞ്ഞിരുന്നു.

View post on Instagram

ഈ ഞായറാഴ്ചയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്‍റെ വേഷം. 

View post on Instagram

5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.

View post on Instagram
View post on Instagram