കടല്‍ ജീവിയായ സ്റ്റാര്‍ഫിഷിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. കരകൗശലവസ്തുക്കളിലും മറ്റും ഏറ്റവുമധികം വന്നുകാണാറുള്ളൊരു രൂപമാണ് സ്റ്റാര്‍ഫിഷ് അഥവാ നക്ഷത്രമത്സ്യത്തിന്‍റേത്.

സോഷ്യല്‍ മീഡിയ ഒരുപാട് വിവരങ്ങളും അറിവുകളും നമ്മളിലേക്ക് എത്തിക്കുന്നൊരു ഇടം തന്നെയാണെന്ന് നിസംശയം പറയാം. പലപ്പോഴും നമുക്ക് ജീവിതത്തില്‍ നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത പല കാര്യങ്ങളും, പല കാഴ്ചകളും സോഷ്യല്‍ മീഡിയ വളരെ എളുപ്പത്തില്‍ നമുക്ക് മുമ്പില്‍ തുറന്നിടാറുണ്ട്. 

പ്രത്യേകിച്ച് മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ എല്ലാം ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ഇത്തരത്തില്‍ അധികപേരും കൗതുകപൂര്‍വം വീക്ഷിക്കാറ്. ആദ്യമേ സൂചിപ്പിച്ചത് പോലെ ഒരുപക്ഷേ നമുക്കൊരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത കാഴ്ചകള്‍ തന്നെയായിരിക്കും ഇവ.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണൊരു വീഡിയോ. കടല്‍ ജീവിയായ സ്റ്റാര്‍ഫിഷിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. കരകൗശലവസ്തുക്കളിലും മറ്റും ഏറ്റവുമധികം വന്നുകാണാറുള്ളൊരു രൂപമാണ് സ്റ്റാര്‍ഫിഷ് അഥവാ നക്ഷത്രമത്സ്യത്തിന്‍റേത്.

ഇതിനെ കാണാനുള്ള അഴക് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ജീവനുള്ള നക്ഷത്രമത്സ്യത്തെ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും അല്‍പം അസ്വസ്ഥത തോന്നാം കെട്ടോ. അതിന്‍റെ നേര്‍ത്ത- നാര് പോലെയുള്ള ഭാഗങ്ങളുപയോഗിച്ച് അത് വെള്ളത്തിലൂടെ ചലിക്കുന്നത് വീഡിയോയില്‍ കാണാം. ചില്ലിന്‍റെ ഒരു പ്രതലത്തിലൂടെയാണിത് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായി ഇതിന്‍റെ ചലനരീതി നമുക്ക് കാണാൻ സാധിക്കും. 

ശരിക്കും വീഡിയോ കാണുമ്പോള്‍ സ്റ്റാര്‍ഫിഷ് അതിന്‍റെ അനേകം കാലുകളുപയോഗിച്ച് നടന്നുപോവുകയാണെന്നേ തോന്നൂ. ഇതാണ് വീഡിയോ കണ്ട മിക്കവരും പങ്കുവച്ചിരിക്കുന്ന അഭിപ്രായവും. ക്രീമും ചുവപ്പും നിറം കലര്‍ന്നതാണ് സ്റ്റാര്‍ഫിഷിന്‍റെ ലുക്ക്. ഒരേസമയം വീഡിയോ ആസ്വദിക്കുന്നവരും അതേസമയം തന്നെ വീഡിയോ കാണുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരും ഉണ്ട്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

സ്റ്റാര്‍ഫിഷ് എങ്ങനെയാണ് ചലിക്കുന്നതെന്ന് പലപ്പോഴും ധാരാളം പേര്‍ സംശയം പ്രകടിപ്പിക്കാറുള്ള കാര്യമാണ്. ഇക്കാരണം കൊണ്ടും വീഡിയോ ഏറെ ശ്രദ്ധേയമാകുന്നുണ്ട്.

Also Read:- പരസ്പരം പോരടിക്കുന്ന കടുവകള്‍; വീഡിയോ കാണാം...