അവളുടെ ഈ കഴിവുകൊണ്ടുതന്നെ ഇന്‍റര്‍നെറ്റില്‍ താരമാണ് സ്റ്റെല്ല. 4.7 ലക്ഷം പേരാണ് സ്റ്റെല്ലയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 

സാന്‍റിയാഗോ: സ്റ്റെല്ല വെറുമൊരു നായയല്ല, അവള്‍ക്ക് മനുഷ്യരുമായി സംവദിക്കാന്‍ സ്വന്തം മാര്‍ഗ്ഗമുണ്ട്. സ്പീച്ച് പാത്തോളജിസ്റ്റായ സ്റ്റെല്ലയുടെ ഉടമ ക്രിസ്റ്റീന ഹങ്കര്‍ അവളെ കീ ബോര്‍ഡിന്‍റെ സഹായത്തോടെ എങ്ങനെ സംസാരിക്കാം എന്ന് പഠിപ്പിച്ചിരിക്കുകയാണ്.

29 ബട്ടണുകളുള്ള കീ ബോര്‍ഡില്‍ 29 വാക്കുകളാണ് ഉള്ളത്. വരൂ, കളിക്കുക, നോക്കുക, പാര്‍ക്ക് തുടങ്ങിയതാണ് ഈ വാക്കുകള്‍. എപ്പോഴാണ് സ്റ്റെല്ലയ്ക്ക് ക്രിസ്റ്റീനയുമായി സംവദിക്കേണ്ടത് അപ്പോഴെല്ലാം അവള്‍ കാലുകൊണ്ട് അതത് ബട്ടണുകള്‍ അമര്‍ത്തും. നാലോ അഞ്ചോ വാക്കുകള്‍ തുടര്‍ച്ചയായി ഒരുമിച്ച് അമര്‍ത്തിയാല്‍ ഒരു വാചകം ആകും. 

അവളുടെ ഈ കഴിവുകൊണ്ടുതന്നെ ഇന്‍റര്‍നെറ്റില്‍ താരമാണ് സ്റ്റെല്ല. ഹങ്കറിനൊപ്പം സാന്‍റിയാഗോയിലാണ് സ്റ്റെല്ല കഴിയുന്നത്. സ്റ്റെല്ലയുടെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 4.7 ലക്ഷം പേരാണ് സ്റ്റെല്ലയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 

View post on Instagram

ഒരു വീഡിയോയില്‍, പുറത്തുനിന്ന് കേട്ട ശബ്ദത്തെക്കുറിച്ച് ഹങ്കര്‍ ചോദിക്കുമ്പോള്‍ സ്റ്റെല്ല 'ലുക്ക്' (നോക്കുക) എന്ന ബട്ടണ്‍ അമര്‍ത്തുന്നുണ്ട്. മറ്റൊന്നില്‍ 'നൗ നൗ നൗ നൗ സ്റ്റെല്ല സ്റ്റെല്ല ലുക്ക്' എന്ന കമാന്‍റ് നല്‍കുന്നുണ്ട് സ്റ്റെല്ല. ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. എനിക്ക് ആ സംസാരിക്കുന്ന നായക്കുട്ടിയെ ഇഷ്ടമായി എന്നാണ് വീഡിയോ കണ്ട പലരും കുറിച്ചത്. 

View post on Instagram

അവള്‍ക്ക് അറിയാവുന്ന വാക്കുകള്‍ മറ്റൊരു തരത്തില്‍ അവതരിപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തി നല്‍കുകയായിരുന്നുവെന്ന് ഹങ്കര്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്റ്റെല്ലക്ക് ഏറ്റവും അധികം ഉപയോഗിക്കുന്ന വാക്ക് ഔട്ട്സൈഡ് (പുറത്ത്) എന്നതാണ്. മിക്കപ്പോഴും അവള്‍ ഔട്ട്സൈഡ് ബട്ടണാണ് ക്ലിക്ക് ചെയ്യുകയെന്നും ഹങ്കര്‍ പറഞ്ഞു.