Asianet News MalayalamAsianet News Malayalam

വായ്നാറ്റം അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

വായയുടെ മോശം  ശുചിത്വം, വായിലെ ബാക്ടീരിയകൾ, ചില ഭക്ഷണങ്ങൾ, പുകയില ഉപയോഗം, മോണരോഗം ദന്ത പ്രശ്നങ്ങൾ, സൈനസ് അണുബാധ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് പോലുള്ള മെഡിക്കൽ അവസ്ഥകൾ, ചില മരുന്നുകൾ,  വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും മദ്യപാനവും തുടങ്ങി  വിവിധ ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. 

Struggling With Bad Breath Try These Remedies For Relief
Author
First Published May 8, 2024, 4:18 PM IST

വായ്നാറ്റം അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായയുടെ മോശം  ശുചിത്വം, വായിലെ ബാക്ടീരിയകൾ, ചില ഭക്ഷണങ്ങൾ, പുകയില ഉപയോഗം, മോണരോഗം ദന്ത പ്രശ്നങ്ങൾ, സൈനസ് അണുബാധ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് പോലുള്ള മെഡിക്കൽ അവസ്ഥകൾ, ചില മരുന്നുകൾ വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും മദ്യപാനവും തുടങ്ങി  വിവിധ ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. 

ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നതാണ് പ്രധാനമായും വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ടത്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. വായ്‌നാറ്റം അകറ്റാൻ  ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പെപ്പർമിന്‍റ്

പുതിനയില ചവയ്ക്കുന്നതോ പെപ്പർമിന്‍റ് ചായ കുടിക്കുന്നതോ വായ്നാറ്റം അകറ്റാന്‍ സഹായിക്കും. 

2. പെരുംജീരകം 

ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്നാറ്റം അകറ്റാന്‍ ഇത് സഹായിക്കും.  

3. കറുവാപ്പട്ട

ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട വായിലിട്ട് ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും. 

4. ഗ്രാമ്പൂ

ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ.  ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.

5. ഏലയ്ക്ക

ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. കാരണം ഏലയ്ക്കയ്ക്കും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉണ്ട്. 

6. നാരങ്ങ 

ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം. 

7. ഇവ ഒഴിവാക്കുക 

വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ അമിത ഉപഭോഗം പരിമിതപ്പെടുത്തുക. അതുപോലെ പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. 

8. മൗത്ത് വാഷ്

ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. 

Also read: മാമ്പഴം കഴിച്ചാല്‍ ശരിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ? ഉറപ്പായും നിങ്ങളറിയേണ്ടത്...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios