അധ്യാപകര്‍ അവരുടെ വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ ജോലിക്ക് ഫുള്‍സ്റ്റോപ്പിട്ട് വിദ്യാര്‍ത്ഥികളോട് യാത്ര പറഞ്ഞിറങ്ങുന്നതൊക്കെ തീര്‍ത്തും സാധാരണമായ സംഭവമാണ്. എന്നാല്‍ ഇങ്ങനെ അധ്യാപകര്‍ സ്കൂളിന്‍റെയോ കോളേജിന്‍റെയോ പടിയിറങ്ങുമ്പോള്‍ അവരെ യാത്രയയ്ക്കാനാകാതെ വിതുമ്പുന്ന കുട്ടികള്‍ ചുറ്റുമുണ്ടാകുമ്പോഴാണ് ഒരു അധ്യാപകൻ/ അധ്യാപിക എന്ന നിലയില്‍ അവര്‍ വിജയിക്കുന്നത്.

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം തയ്യാറാക്കുന്നവ ആയിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളുടെ യഥാര്‍ത്ഥത്തില്‍ നടന്ന സംവവികാസങ്ങളുടെ നേര്‍ക്കാഴ്ചയെന്നോണം വരുന്നത്.

ഇത്തരത്തിലുള്ള വീഡിയോകളാണ് സത്യത്തില്‍ അധികപേരുടെയും മനസിനെ സ്പര്‍ശിക്കാറ്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു അധ്യാപികയുടെയും അവരുടെ വിദ്യാര്‍ത്ഥികളുടെയും വീഡിയോ. 

അധ്യാപകര്‍ അവരുടെ വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ ജോലിക്ക് ഫുള്‍സ്റ്റോപ്പിട്ട് വിദ്യാര്‍ത്ഥികളോട് യാത്ര പറഞ്ഞിറങ്ങുന്നതൊക്കെ തീര്‍ത്തും സാധാരണമായ സംഭവമാണ്. എന്നാല്‍ ഇങ്ങനെ അധ്യാപകര്‍ സ്കൂളിന്‍റെയോ കോളേജിന്‍റെയോ പടിയിറങ്ങുമ്പോള്‍ അവരെ യാത്രയയ്ക്കാനാകാതെ വിതുമ്പുന്ന കുട്ടികള്‍ ചുറ്റുമുണ്ടാകുമ്പോഴാണ് ഒരു അധ്യാപകൻ/ അധ്യാപിക എന്ന നിലയില്‍ അവര്‍ വിജയിക്കുന്നത്.

ഈ വീഡിയോയില്‍ നാം കാണുന്നത് വിജയിച്ചൊരു അധ്യാപികയെ ആണ്. വിരമിച്ച്, പോകും മുമ്പ് കുട്ടികളോട് യാത്ര ചോദിക്കുമ്പോള്‍ അവര്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞുകൊണ്ട് യാത്ര പറയാൻ മടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയില്‍ കാണുന്ന അധ്യാപികയുടെ മകളും ഗായികയുമായ ആരോഹിയാണ് വീഡിയോ ആദ്യമായി ട്വിറ്ററില്‍ പങ്കുവച്ചത്. 

പെണ്‍കുട്ടികളാണ് ടീച്ചറെ പോകുവാൻ അനുവദിക്കാതെ ചുറ്റും നിന്ന് കെട്ടിപ്പിടിക്കുന്നതും കരയുന്നതും. ഇവരെ സമാധാനിപ്പിക്കാൻ വാക്കുകള്‍ കിട്ടാതെ ടീച്ചര്‍ വിഷമിക്കുന്നതും നമുക്ക് വ്യക്തമാകും. എങ്കിലും ഏവരെയും സാധാനിപ്പിച്ച് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി അവര്‍ പടിയിറങ്ങുകയാണ്. 

കണ്ണ് നനയിക്കുന്ന ദൃശ്യമെന്നും പെട്ടെന്ന് പഠനകാലത്തേക്ക് ഓര്‍മ്മകള്‍ ഓടിപ്പോയി എന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ പറയുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- ചുംബിക്കുന്നതിന് മുമ്പ് നടിയോട് അനുവാദം ചോദിച്ചു; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

മഴയോട് മഴ | Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News