പാത്രം കഴുകുന്ന ജോലി എളുപ്പമാണെന്ന് തോന്നുന്നത് കൊണ്ട് മാത്രമാണോ അതുതന്നെ ചെയ്യാനായി തെരഞ്ഞെടുക്കുന്നത്? അല്ലെന്നാണ് ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്

ഒരു വീടാകുമ്പോള്‍ ധാരാളം ജോലികള്‍ കാണും. ഭക്ഷണം പാകം ചെയ്യണം, വീട് മുഴുവന്‍ വൃത്തിയാക്കണം, തുണിയലക്കാന്‍ കാണും, പാത്രങ്ങള്‍ കഴുകാനുണ്ടായിരിക്കും. ഓരോരുത്തര്‍ക്കും ചെയ്യാന്‍ താല്‍പര്യമുള്ളത് ഓരോ ജോലികളായിരിക്കും. എന്നാല്‍ പാത്രങ്ങള്‍ കഴുകുന്ന ജോലി തന്നെ തെരഞ്ഞെടുത്ത് ചെയ്യുന്ന ഒരുപാട് പേരുണ്ട്. 

പാത്രം കഴുകുന്ന ജോലി എളുപ്പമാണെന്ന് തോന്നുന്നത് കൊണ്ട് മാത്രമാണോ അതുതന്നെ ചെയ്യാനായി തെരഞ്ഞെടുക്കുന്നത്? അല്ലെന്നാണ് ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. പാത്രം കഴുകുന്നത് 'സ്‌ട്രെസ്' കുറയ്ക്കാന്‍ ഉപകരിക്കപ്പെടുമത്രേ, അതിനാലാണ് മിക്കവരും ആ ജോലി തെരഞ്ഞെടുത്ത് ചെയ്യുന്നതെന്ന് ഇവര്‍ നടത്തിയ പഠനം സമര്‍ത്ഥിക്കുന്നു. 

വളരെ പതിയെ നിന്ന് പാത്രം കഴുകുമ്പോള്‍, സോപ്പില്‍ നിന്നുള്ള മണവും വെള്ളത്തിന്റെ സ്പര്‍ശവുമെല്ലാം നമ്മുടെ മനസിനെ സ്വാധീനിക്കുമത്രേ. ഇത് 25 ശതമാനം വരെ നമ്മുടെ മാനസികാവസ്ഥയെ സ്വസ്ഥമാക്കുന്നുവെന്നും, അതുവഴി 27 ശതമാനം വരെ 'സ്‌ട്രെസ്' കുറയുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് വീട്ടുജോലികളില്‍ നിന്ന് ഇത് വ്യത്യാസപ്പെടുന്നതും അങ്ങനെയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.