Asianet News MalayalamAsianet News Malayalam

ഓണ്‍ലൈനിലിരിക്കുന്ന സമയവും ലൈംഗിക കുറ്റകൃത്യങ്ങളും...

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് മിക്കവാറും കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. പോണ്‍ സൈറ്റ് സന്ദര്‍ശനം, സമൂഹമാധ്യമങ്ങളിലാണെങ്കില്‍ സെക്‌സ് ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, ഡേറ്റിംഗ് അങ്ങനെ പോകുന്നു വിനോദങ്ങള്‍. എന്നാല്‍ ഇവയെല്ലാം അവരെയെങ്ങനൊണ് പിന്നീട് ബാധിക്കുക!
 

study says teens looking for online sex are at safety risks
Author
Trivandrum, First Published Apr 11, 2019, 7:03 PM IST

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്റര്‍നെറ്റ് ഉപയോഗം അടിസ്ഥാന ആവശ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു ഇപ്പോള്‍. അതിനുള്ള ചിലവും സമയവും സ്ഥലങ്ങളുമെല്ലാം മുമ്പത്തേതില്‍ നിന്ന് എത്രയോ മടങ്ങ് സൗകര്യപ്രദമായിരിക്കുന്നു. ഈ സാഹചര്യത്തിന് ഇതിന്റേതായ ചില പ്രശ്‌നവശങ്ങളുമുണ്ട്. 

വിദഗ്ധരായ മനശാസ്ത്രജ്ഞരും, ഡോക്ടര്‍മാരുമെല്ലാം ഇക്കാര്യങ്ങള്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ തന്നെ, അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അധികവും കൗമാരക്കാരെയാണ് തകര്‍ക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന പഠനറിപ്പോര്‍ട്ടുകളും പുറത്തുവന്നു. 

എങ്ങനെയാണ് അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൗമാരക്കാരെ നശിപ്പിക്കുന്നത്? 

ലൈംഗികതയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടായിവരുന്ന സമയമാണ് കൗമാരം. ആരോഗ്യപരമായ രീതിയിലല്ല, ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെങ്കില്‍ അത് പിന്നീടുള്ള ജീവിതത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. 

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് മിക്കവാറും കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. പോണ്‍ സൈറ്റ് സന്ദര്‍ശനം, സമൂഹമാധ്യമങ്ങളിലാണെങ്കില്‍ സെക്‌സ് ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, ഡേറ്റിംഗ് അങ്ങനെ പോകുന്നു വിനോദങ്ങള്‍. 

എന്നാല്‍ ഇവയെല്ലാം അവരെയെങ്ങനൊണ് പിന്നീട് ബാധിക്കുക! 

ഇത് ശാരീരികമായോ മാനസികമായോ അവരെ പല രീതിയിലും ബാധിച്ചേക്കാം. ലൈംഗികതയ്ക്ക് വേണ്ടി കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന 14 മുതല്‍ 17 വരെയുള്ള പ്രായക്കാര്‍ ഒരുപക്ഷേ ഭാവിയില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരയായി വരെ വന്നേക്കാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'യൂത്ത് ആന്റ് അഡോളസെസ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

ഒരുകൂട്ടം കൗമാരക്കാരെ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. പ്രധാനമായും നാല് രീതിയിലുള്ള കൗമാരക്കാരായിരുന്നു അവരെന്ന് പഠനസംഘം ഓര്‍മ്മിക്കുന്നു.

ഒന്ന്...

ഒരുപാട് സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നവര്‍. അവര്‍ പോണ്‍സൈറ്റുകള്‍ക്ക് അടിപ്പെടാനും, സെക്‌സ് ചാറ്റില്‍ വീണുപോകാനും, നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കാനുമെല്ലാം സാധ്യതകള്‍ വളരെ കൂടുതലത്രേ.

രണ്ട്...

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നവരാണ് രണ്ടാമത്തെ വിഭാഗക്കാര്‍. അവര്‍ സെക്‌സിയായ പ്രൊഫൈല്‍ പിക്ചറോ മറ്റോ വച്ച് ആളുകളെ ആകര്‍ഷിക്കാനും മറ്റും ശ്രമിക്കില്ല. 

മൂന്ന്...

ലൈംഗിക വിഷയങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താത്തവരാണ് ഈ വിഭാഗക്കാര്‍. എന്നാല്‍ മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. 

നാല്...

ഭാഗികമായി മാത്രം ഓണ്‍ലൈന്‍ ഉപയോഗമുള്ളവര്‍. അവര്‍ക്ക് ഓണ്‍ലൈന്‍ ലൈംഗികത അങ്ങനെ അനുഭവപ്പെട്ടോളണമെന്നില്ല. 

ഇതില്‍ മൂന്നാമത് പറഞ്ഞ വിഭാഗക്കാരാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെടാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠനസംഘം ചൂണ്ടിക്കാണിക്കുന്നു. ആദ്യം പറഞ്ഞ വിഭാഗക്കാരുടെ അനുഭവവും മോശമായിരിക്കില്ല. രണ്ടാമത് പറഞ്ഞ വിഭാഗക്കാരാണെങ്കില്‍, ജീവിതത്തില്‍ തന്നെ ഇത്തരം വൈകൃതങ്ങള്‍ക്ക് അടിപ്പെട്ടേക്കാം. ഉദാഹരണത്തിന് വൈകൃതമുള്ള ഒരാളെ പങ്കാളിയാക്കാന്‍ വരെ ഇവര്‍ തുനിയുമത്രേ. 

കൗമാരക്കാരെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി തടഞ്ഞുകൊണ്ടല്ല ഇതിന് പരിഹാരം കാണേണ്ടതെന്നും മറിച്ച് അവരെ ഇത്തരം വിഷയങ്ങളുടെ ഗൗരവം പറഞ്ഞ് മനസിലാക്കി പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്നും സംഘം ഓര്‍മ്മിപ്പിക്കുന്നു. മാതാപിതാക്കള്‍ക്കാണെങ്കില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സമയപരിധി നിശ്ചയിച്ചുകൊണ്ട് ഈ അപകടസാധ്യതകളെ അകറ്റിനിര്‍ത്താമെന്നും ഇവര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios