നേച്ചര്‍ റിസേർച്ചിന്റെ സയന്റിഫിക് റിപ്പോര്‍ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൊവി‍ഡ് 19 അണുബാധയുടെ ആദ്യകാല കേസുകളിൽ പലതും വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് മനസിലാക്കുന്നതെന്നും ​ഗവേഷകർ പറയുന്നു. 

2019 അവസാനത്തിൽ കൊവിഡ് 19 ന്റെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് അരലക്ഷത്തോളം കാട്ടുമൃഗങ്ങളെ വുഹാനിലെ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് വച്ചിരുന്നതായി പഠനം. ചൈനയിലെ വന്യജീവി വ്യാപാരത്തിൽ നിന്നുള്ള രോഗസാധ്യതകൾ എടുത്തുകാണിക്കുന്നതാണ് പുതിയ പഠനം.

നേച്ചര്‍ റിസേർച്ചിന്റെ സയന്റിഫിക് റിപ്പോര്‍ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൊവി‍ഡ് 19 അണുബാധയുടെ ആദ്യകാല കേസുകളിൽ പലതും വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് മനസിലാക്കുന്നതെന്നും ​ഗവേഷകർ പറയുന്നു. 

കൊറോണ വെെറസ് മാത്രമല്ല മറ്റ് അണുബാധകളും വുഹാൻ മാർക്കറ്റുമായി ബന്ധമുണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു. സാർസ് കോവ്-2 വെെറസ് അവസാനം തിരിച്ചറിഞ്ഞു. ഒരുപക്ഷേ വന്യജീവി വ്യാപാരത്തിലൂടെ അണുബാധ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ​ഗവേഷകർ അഭിപ്രായപ്പെടുന്നു.

2019 ൽ കാട്ടുമൃ​ഗങ്ങൾ ഹുവാനൻ വിപണിയിൽ വിൽപ്പനയ്ക്ക് വച്ചിരുന്നു എന്നതിന് റിപ്പോർട്ടുകളൊന്നുമില്ലെന്ന് ഡബ്ല്യുഎച്ച്ഒ - ചൈന സംയുക്ത പഠനത്തിൽ പ്രസിദ്ധീകരിച്ച ​ഗവേഷണത്തിൽ പറയുന്നു. എന്നാൽ മുമ്പ് അവിടെ മൃ​ഗങ്ങളെ വിറ്റിരുന്നതിന് തെളിവുകളുണ്ടെന്ന് സയന്റിഫിക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

കൊറോണ വൈറസ് വുഹാൻ ലബോറട്ടറിയിൽ നിന്ന് ചോർന്നതാകാമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും യുനാനിലെ ഒരു ഗുഹയിൽ നിന്നുള്ള വവ്വാലുകളിൽ നിന്നാണ് വെെറസ് ഉത്ഭവിച്ചതെന്ന് ഇപ്പോഴും പരക്കെ വിശ്വസിക്കപ്പെടുന്നുണ്ടെന്നും ​പഠനത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ, ഇതൊരു ഇടനിലക്കാരിലൂടെ മനുഷ്യരിലേക്ക് പകർന്നതാകാമെന്നും ലോകാരോഗ്യസംഘടന-ചൈന സംയുക്ത പഠനത്തിൽ പറയുന്നുണ്ട്. വുഹാനിൽ വവ്വാലുകളോ ഈനാംപേച്ചിയോ വിറ്റതായി തെളിവുകളില്ല. എന്നാൽ നീര്‍നായ, മരപ്പട്ടി, അണ്ണാൻ, കുറുക്കൻ എന്നിവയെല്ലാം വിറ്റിരുന്നതായി ചൈന, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ അവതരിപ്പിച്ച പുതിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

മുറികളിലും, വാഹനങ്ങളിലും എസി ഒഴിവാക്കുക, ഫോണ്‍, പേന എന്നിവ കൈമാറരുത്; ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

വുഹാനിൽ ആദ്യമായി കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ചൈനയിൽ വന്യജീവികളുടെ വിൽപന നിരോധിച്ചിരുന്നു. എന്നിരുന്നാലും ചില മൃഗങ്ങളെ ​​പരമ്പരാഗത ചൈനീസ് മരുന്നുകൾക്ക് ​​ഉപയോ​ഗിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ.