കൊറോണ കാലത്ത് ലോസ് ആഞ്ചല്‍സിലാണ് പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണും കുടുംബവും. കേരളത്തിലടക്കം വലിയ ആരാധക പിന്തുണയുള്ള സണ്ണി ലോക്ക്ഡൗണിലും തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ലൈവ് വീഡിയോകളും ചലഞ്ചുകളും ഫോട്ടോഷൂട്ടുകളും വര്‍ക്കൗട്ട് വീഡിയോകളുമൊക്കെ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സ്വിമിങ്  തനിക്ക് വളരെ അധികം ഇഷ്ടമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

 

 
 
 
 
 
 

 

കറുപ്പ് സ്വിം സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സുഹൃത്തിനോടൊപ്പമുള്ള ചിത്രമാണിത്. ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മുന്‍പും താരം സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 

2011ല്‍ വിവാഹിതയായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും 2017ലാണ് ആദ്യകുഞ്ഞായ നിഷയെ ദത്തെടുത്തത്. പിന്നീട് 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും പിറന്നു.

 

 

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ താരം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മാതൃദിനത്തില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടുള്ള സണ്ണിയുടെ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: 'ഒടുവില്‍ ജിം തുറന്നു'; വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍...