ലോക്ക്ഡൗണ്‍ കാലത്തെ വിരസതയും, മറ്റ് വീട്ടുവിശേഷങ്ങളുമെല്ലാം സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഇതിനിടെ ഏറെ ഫിറ്റ്‌നസ് തല്‍പരയായ സണ്ണി ജിമ്മില്‍ പോകാന്‍ കഴിയാത്തതിലെ നിരാശയും ആരാധകരുമായി പലപ്പോഴും പങ്കുവച്ചിരുന്നു

ലോക്ക്ഡൗണ്‍ കാലം എത്തരത്തിലെല്ലാമാണ് ചിലവിടുന്നതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവച്ചുകൊണ്ടിരുന്ന താരമാണ് സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് സണ്ണി ലിയോണ്‍ ഇപ്പോഴുള്ളത്. 

ലോക്ക്ഡൗണ്‍ കാലത്തെ വിരസതയും, മറ്റ് വീട്ടുവിശേഷങ്ങളുമെല്ലാം സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഇതിനിടെ ഏറെ ഫിറ്റ്‌നസ് തല്‍പരയായ സണ്ണി ജിമ്മില്‍ പോകാന്‍ കഴിയാത്തതിലെ നിരാശയും ആരാധകരുമായി പലപ്പോഴും പങ്കുവച്ചിരുന്നു. 

View post on Instagram

മറ്റ് പല താരങ്ങളേയും പോലെ വീട്ടില്‍ തന്നെയായിരുന്നു ഇക്കാലയളവില്‍ സണ്ണിയുടെ വര്‍ക്കൗട്ട്. ഇതിന്റെ വീഡിയോയും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

View post on Instagram

ഇപ്പോഴിതാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് ജിം തുറന്നപ്പോള്‍ അതിന്റെ സന്തോഷത്തില്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്ണി. 

'മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ജിം തുറന്നിരിക്കുന്നു...' എന്ന അടിക്കുറിപ്പുമായാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാസ്‌ക് ധരിച്ച് 'പെഡല്‍ എക്‌സര്‍സൈസറി'ല്‍ വര്‍ക്ക് ചെയ്യുന്നതാണ് വീഡിയോ. നിരവധി പേരാണ് സണ്ണിയുടെ ഈ വീഡിയോയ്ക്ക് സ്‌നേഹമറിയിച്ച് എത്തിയിരിക്കുന്നത്. 

View post on Instagram

സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തെക്കുറിച്ചും തന്നെക്കുറിച്ചുമെല്ലാം വളരെ സുതാര്യമായി സംസാരിക്കുന്ന താരം കൂടിയാണ് സണ്ണി. മാതൃദിനത്തില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു.

Also Read:- പ്രസവിക്കാതെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി; വൈകിയെങ്കിലും ആശംസകളുമായി സണ്ണി ലിയോണ്‍...