പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍  സമൂഹ മാധ്യമങ്ങളിലും വളരെ അധികം സജീവമാണ്. വലിയ ആരാധക പിന്തുണയുള്ള താരം കൊവിഡ് കാലത്തും തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സില്‍ കഴിയുന്ന സണ്ണിയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഡാനിയേലിന്‍റെ തലയില്‍ മസാജ് ചെയ്യുന്ന സണ്ണിയാണ് വീഡിയോയില്‍. മസാജ് ആസ്വദിക്കുന്ന ഡാനിയേലിനെയും വീഡിയോയില്‍ കാണാം. 

ഈ ഹെഡ് മസാജർ ആരൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്നും സണ്ണി ചോദിക്കുന്നു. ഇത് കണ്ടുപിടിച്ചയാൾ ഒരു 'ജീനിയസ്' ആണെന്നും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചു. 

 

തല മസാജ് ചെയ്യുന്നത് വഴി മാനസിക സമ്മർദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒപ്പം ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വർധിപ്പിക്കുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും. 

എന്തായാലും സണ്ണിയുടെ വീഡിയോ വൈറലായതോടെ ഈ ഹെഡ് മസാജർ ഉപയോഗിച്ചവര്‍ കമന്‍റുകളുമായി എത്തുകയും ചെയ്തു. രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളും സണ്ണി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

At the beach with my man @dirrty99 and our little nuggets!!

A post shared by Sunny Leone (@sunnyleone) on Jul 8, 2020 at 9:55pm PDT

 

Also Read: രാവിലെ ഉണര്‍ന്ന ഉടൻ മുഖം മസാജ് ചെയ്യുന്നത് ശീലമാക്കൂ, ഒരു ​ഗുണമുണ്ട്...