ഏറെ ആരാധകരുളള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണി എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്തിന് നല്ല അഭിപ്രായമാണ്. 

അടുത്തിടെ സണ്ണി ധരിച്ച ഡ്രസ്സും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. വെള്ള സാറ്റിന്‍ ഷിയര്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലായിരുന്നു സണ്ണി. ഒരു വശത്ത് മാത്രം സ്ലിറ്റോട് കൂടിയ ഡ്രസ്സിനോപ്പം ഹൈല്‍ഹീല്‍സ് ചെരുപ്പാണ് സണ്ണി ധരിച്ചത്. 

സ്വപ്നില്‍ ഷിന്‍ഡേ ആണ് ഈ ഡ്രസ്സ് ഡിസൈന്‍ ചെയ്തത്. തലമുടി പിന്നികെട്ടിയിരുന്നു. സ്മോക്കി കണ്ണുകളും നൂഡ് നിറത്തിലുളള ലിപ്സുമായപ്പോള്‍ സണ്ണി സെക്സിയായി എന്നാണ് ആരാധകര്‍ പറയുന്നത്.