ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ തന്നെ കഴിയുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് നാം ചിന്തിക്കുന്നത്. സിനിമാ താരങ്ങളും പലതരം പ്രവർത്തികളിൽ ഏർപ്പെടുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫോട്ടോഷൂട്ട്, പാചകം, വര്‍ക്കൗട്ട്... അങ്ങനെ പോകുന്നു താരങ്ങളുടെ ലോക്ക്ഡൗൺ വിശേഷം. പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണും ലോക്ക്ഡൗൺ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യവുമാണ്. ലോക്ക്ഡൗണിലും തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം മറന്നിട്ടില്ല.

ലൈവ് വീഡിയോകളും ചലഞ്ചുകളുമായി സണ്ണി എപ്പോഴും ആരാധകരുടെ മുന്‍പില്‍ എത്താറുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണിന്‍റെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

 

കറുപ്പ് വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ച് ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലാണ് സണ്ണി.  സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

 

 
 
 
 
 
 
 
 
 
 
 
 
 

#StayHome #StayBeautiful #StaySafe

A post shared by Sunny Leone (@sunnyleone) on Jun 2, 2020 at 10:56pm PDT

 

 

കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കാനും താരം തന്‍റെ പോസ്റ്റിലൂടെ കുറിച്ചു. കഴിഞ്ഞ ദിവസം ജിറാഫുകള്‍ക്ക് ഭക്ഷണം നല്‍കുന്ന വീഡിയോയും താരം പങ്കുവച്ചിരുന്നു.

 

 

ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും ഹിറ്റ് പരിപാടികളിലൊന്നായിരുന്നു 'ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി'. സണ്ണിയോടൊപ്പം നിരവധി പ്രമുഖരാണ് ലൈവ് ചാറ്റ് പരിപാടിയിലെത്തിയത്.

 

 

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചലസിലാണ് സണ്ണിയിപ്പോള്‍ താമസിക്കുന്നത്.  2011ല്‍ വിവാഹിതയായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും 2017ലാണ് ആദ്യകുഞ്ഞായ നിഷയെ ദത്തെടുത്തത്. പിന്നീട് 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും പിറന്നു. 

Also Read: സണ്ണി വീട്ടില്‍ എങ്ങനെയാണെന്ന് വെളിപ്പെടുത്തി ഡാനിയല്‍; പ്രതികാരം ചെയ്യുമെന്ന് താരം