പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍  സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം സജീവമാണ്. തന്‍റെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സണ്ണി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന സണ്ണി പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജിമ്മുകള്‍ വീണ്ടും അടച്ചതിന്‍റെ നിരാശയും വീഡിയോ പങ്കുവച്ചുകൊണ്ട് സണ്ണി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'വീണ്ടും എല്ലാ ജിമ്മുകളും അടച്ചു. ഇനി തിരിച്ച് ബോറിങ് ഹോം ജിമ്മിലേക്ക്...'- സണ്ണി കുറിച്ചു.

 

മുന്‍പ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ജിം തുറന്നപ്പോള്‍ അതിന്റെ സന്തോഷത്തിലും സണ്ണി വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരുന്നു. 'മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ജിം തുറന്നിരിക്കുന്നു...' എന്ന അടിക്കുറിപ്പുമായാണ് അന്ന് വീഡിയോ സണ്ണി പോസ്റ്റ് ചെയ്തത്. 

 

 
 
 
 
 
 
 
 
 
 
 
 
 

After 3months, finally the gym is open!!

A post shared by Sunny Leone (@sunnyleone) on Jun 16, 2020 at 10:46pm PDT

 

Also Read: 'ഈ ഹെഡ് മസാജർ ആരൊക്കെ ഉപയോഗിച്ചിട്ടുണ്ട്'? വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍...