Asianet News MalayalamAsianet News Malayalam

'ആഹാ മനോഹരം';സണ്ണി ലിയോണിന്റെ മുംബൈ വീട്ടില്‍ നിന്നുള്ള ചിത്രം

ഇപ്പോഴിതാ വീടിന്റെ മുകള്‍നിലയിലുള്ള പൂളിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. മുംബൈയിലെ മഴക്കാലം തീര്‍ത്തും ആസ്വദിക്കുകയാണ് സണ്ണിയെന്ന് അടിക്കുറിപ്പില്‍ വ്യക്തം. നല്ല കാലാവസ്ഥയാണ് മുംബൈയിലിപ്പോഴെന്നും വീട്ടില്‍ തന്നെ ഇങ്ങനെ ഒരു സ്വര്‍ഗതുല്യമായ ഇടമുണ്ടാവുകയെന്നത് വലിയ അനുഗ്രഹമാണെന്നും താരം കുറിച്ചിരിക്കുന്നു
 

sunny leone shared photo of her mumbai homes pool
Author
Mumbai, First Published Oct 12, 2021, 2:01 PM IST

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണ് നടി സണ്ണി ലിയോണ്‍. സിനിമാവിശേഷങ്ങളെ കുറിച്ച് മാത്രമല്ല, വീട്ടിലെ കാര്യങ്ങളും സണ്ണി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമെല്ലാം ആരാധകരുമായി തമാശയും സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ട് ഇവര്‍. 

കൊവിഡ് മഹാമാരിയുടെ തുടക്കകാലത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലായിരുന്നു സണ്ണി. പിന്നീട് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു ഇവര്‍. മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ബില്‍ഡേഴ്‌സിന്റെ 'അറ്റ്‌ലാന്റിസ്' എന്ന പ്രോജക്ടിന് കീഴില്‍ വരുന്നൊരു വീട് സണ്ണി സ്വന്തമാക്കിയത്. 

ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കുന്നൊരു വീടല്ല സണ്ണി സ്വന്തമാക്കിയതെന്ന് അന്നുതന്നെ വാര്‍ത്തകളുണ്ടായിരുന്നു. അമിതാഭ് ബച്ചന്‍, നിര്‍മ്മാതാവും സംവിധായകനുമായ ആനന്ദ് എല്‍ റായ് തുടങ്ങി പല പ്രമുഖരും ഇതേ പ്രോജക്ടില്‍ വീടുകള്‍ സ്വന്തമാക്കിയിരുന്നു. 

അന്ന് പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ ചിത്രവും സണ്ണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എങ്കിലും വീടിന്റെ മറ്റ് ഭാഗങ്ങളൊന്നും തന്നെ കാണാന്‍ ആ ചിത്രങ്ങളിലൂടെ സാധ്യമായിരുന്നില്ല. പിന്നീട് പലപ്പോഴും തന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കുമ്പോള്‍ പശ്ചാത്തലമായി സണ്ണിയുടെ വീട് വരാറുണ്ടായിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

ഇപ്പോഴിതാ വീടിന്റെ മുകള്‍നിലയിലുള്ള പൂളിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. മുംബൈയിലെ മഴക്കാലം തീര്‍ത്തും ആസ്വദിക്കുകയാണ് സണ്ണിയെന്ന് അടിക്കുറിപ്പില്‍ വ്യക്തം. നല്ല കാലാവസ്ഥയാണ് മുംബൈയിലിപ്പോഴെന്നും വീട്ടില്‍ തന്നെ ഇങ്ങനെ ഒരു സ്വര്‍ഗതുല്യമായ ഇടമുണ്ടാവുകയെന്നത് വലിയ അനുഗ്രഹമാണെന്നും താരം കുറിച്ചിരിക്കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

ചില്ലുകൊണ്ടുള്ള വാള്‍ ആണ് പൂളിന് ചുറ്റുമുള്ളത്. ഇവിടെ നിന്ന് നഗരത്തിന്റെ വിദൂര ദൃശ്യം മനോഹരമായി കാണാവുന്നതാണ്. ഒപ്പം തന്നെ ആകാശത്തിന്റെ സൗന്ദര്യവും ആസ്വദിക്കാം. എന്തായാലും ആരാധകരെല്ലാം തന്നെ ഒരുപോലെ ആകൃഷ്ടരായിരിക്കുകയാണ് ഈ ചിത്രത്തില്‍. സണ്ണിയുടെ വീട് ശരിക്കും സ്വര്‍ഗം പോലെ തന്നെ തോന്നിക്കുന്നുവെന്നാണ് മിക്കവരുടെയും കമന്റുകള്‍.

Also Read:- മുംബൈയിലെ പുതിയ വീടിന്റെ ചിത്രം പങ്കുവച്ച് സണ്ണി ലിയോണ്‍

Follow Us:
Download App:
  • android
  • ios