സിനിമയ്ക്ക് അപ്പുറത്തും സണ്ണിക്ക് ഒരു ലോകമുണ്ടായിരുന്നു. പലതരത്തിലുള്ള സാമൂഹിക കാര്യങ്ങളിലും പങ്കാളിയാകാന്‍ സണ്ണി ശ്രമിച്ചിട്ടുണ്ട്. 2017ല്‍ മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസുകാരിയെ ദത്തെടുത്തതോടെ ഇവര്‍ വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടി.=

ഇന്ത്യക്കകത്തും പുറത്തുമായി ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍ ( Sunny Leone ) . പോണ്‍ രംഗങ്ങളിലൂടെ ( Porn Movies ) ശ്രദ്ധേയയായ സണ്ണി പിന്നീട് ബോളിവുഡിലും ( Bollywood Industry ) തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. 2011ലെ ഹിന്ദി ബിഗ് ബോസില്‍ മത്സരിക്കുകയും ഇതിന് ശേഷം 'ജിസം 2' എന്ന ചിത്രത്തിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായിത്തുടങ്ങുകയും ചെയ്തു. 

ഇതിന് ശേഷം 'ജാക്‌പോട്ട്', 'രാഗിണി എംഎംഎസ് 2', 'എക് പഹേലി ലീല', 'മസ്തിസാദെ' തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിലും സണ്ണി അതിഥി താരമായി എത്തിയിരുന്നു. 

സിനിമയ്ക്ക് അപ്പുറത്തും സണ്ണിക്ക് ഒരു ലോകമുണ്ടായിരുന്നു. പലതരത്തിലുള്ള സാമൂഹിക കാര്യങ്ങളിലും പങ്കാളിയാകാന്‍ സണ്ണി ശ്രമിച്ചിട്ടുണ്ട്. 2017ല്‍ മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസുകാരിയെ ദത്തെടുത്തതോടെ ഇവര്‍ വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടി. പിന്നീട് ഭര്‍ത്താവ് ഡാനിയെല്‍ വെബറിനും സണ്ണിക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട ആണ്‍കുഞ്ഞുങ്ങളുമുണ്ടായി. 

പൊതുവില്‍ ആരാധകരോടും മറ്റും നല്ലരീതിയിലുള്ള പെരുമാറ്റമാണ് സണ്ണിയുടേതെന്നാണ് ഏവരും അഭിപ്രായപ്പെടാറ്. ഇപ്പോഴിതാ ആരാധകനൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചതോടെ ഈ അഭിപ്രായം ഒന്നുകൂടി ശരിവയ്ക്കുകയാണ് ആരാധകര്‍. 

തന്റെ പേര് കയ്യില്‍ ടാറ്റൂ ചെയ്ത ആരാധകനൊപ്പമാണ് സണ്ണി വീഡിയോ ചെയ്തിരിക്കുന്നത്. ഷൂട്ടിനിടെ കണ്ടുമുട്ടിയ യുവ ആരാധകനാണിത്. ആകസ്മികമായി അദ്ദേഹത്തിന്റെ കയ്യില്‍ തന്റെ പേര് ടാറ്റൂ ചെയ്ത് കണ്ട സണ്ണിയുടെ കൗതുകവും സ്‌നേഹവുമെല്ലാം വീഡിയോയില്‍ കാണാം. 

നിലവില്‍ ഇത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെങ്കിലും ഭാവിയില്‍ ഒരു ഭാര്യയെ കിട്ടാന്‍ ഈ ടാറ്റൂ ഒരു തടസമാകുമോയെന്ന സംശയം രസകരമായി അടിക്കുറിപ്പായി ഇട്ടുകൊണ്ടാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

സാധാരണഗതിയില്‍ ടാറ്റൂ ചെയ്യുന്നവര്‍ ഏറെ ആലോചിച്ച ശേഷമാണ് ഇതിനായി തീരുമാനമെടുക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെയ്ത ടാറ്റൂ ഉപേക്ഷിക്കാന്‍ സഹായകമായ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. എങ്കിലും അതൊന്നും തന്നെ അത്ര പ്രചാരത്തില്‍ ഇല്ല. ആരും പൊതുവില്‍ അതിന് മുതിരാറുമില്ല. അതുകൊണ്ട് തന്നെ പേരുകള്‍ ടാറ്റൂ ചെയ്യുമ്പോള്‍ എപ്പോഴും ഏറെ ആലോചിക്കേണ്ടതുണ്ട്. 

സണ്ണി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലാവുകയായിരുന്നു. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. സണ്ണി ലിയോണ്‍ ആരാധകരാണെങ്കില്‍ വീഡിയോ ഏറ്റെടുത്ത മട്ടാണ്. എന്തായാലും സാധാരണക്കാരനായ ഒരു ആരാധകനോട് ഇത്രയും വിനയത്തോടെ പെരുമാറുന്നു എന്നതിന് സണ്ണി തീര്‍ച്ചയായും അഭിനന്ദനംഅര്‍ഹിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ മിക്കവരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

View post on Instagram

Also Read:- ലിംഗത്തിൽ മാത്രം 278 സ്റ്റഡുകൾ, ലെെം​ഗിക ജീവിതത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് റോൾഫ് ബുച്ചോൾസ്