പ്രസവിക്കാതെ തന്നെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ സ്ത്രീയാണ് പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍. 2011ല്‍ വിവാഹിതയായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും 2017ല്‍ ആദ്യകുഞ്ഞ് നിഷയെ ദത്തെടുക്കുകയായിരുന്നു. പിന്നീട് 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും പിറന്നു. 

ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് സണ്ണി താമസിക്കുന്നത്. മാതൃദിനമായ ഇന്നലെ താരങ്ങളെല്ലാം അമ്മമാരെക്കുറിച്ചും മക്കളെ കുറിച്ചുമെല്ലാം എഴുതിയപ്പോള്‍ അല്‍പം വൈകി, ഇന്നാണ് സണ്ണിയുടെ മാതൃദിന പോസ്‌റ്റെത്തുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മക്കള്‍ക്കുമൊപ്പമിരിക്കുന്ന മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ടാണ് സണ്ണിയുടെ കുറിപ്പ്. ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകളറിയിച്ച് കൊണ്ട് തുടങ്ങുന്ന കുറിപ്പില്‍ തന്റെ കുഞ്ഞുങ്ങളെ 'കൊറോണ'യെന്ന രോഗകാരിയില്‍ പരമാവധി അകറ്റി സുരക്ഷിതരാക്കി വച്ചിരിക്കുകയാണെന്നും ഈ ദിവസത്തില്‍ അമ്മയെ 'മിസ്' ചെയ്യുന്നുണ്ടെന്നും സണ്ണി പറയുന്നു. 

 

 

ലോസ് ആഞ്ചല്‍സിലെ ഒരു 'സീക്രട്ട് ഗാര്‍ഡനി'ലാണിപ്പോള്‍ താനും കുടുംബവുമെന്നാണ് സണ്ണി സൂചിപ്പിക്കുന്നത്. ചിത്രത്തിലെ പശ്ചാത്തലം ഈ വാക്കുകള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ്. പച്ചപ്പും പടര്‍പ്പും മൂടിയ നീണ്ട പടിക്കെട്ടുകളിലാണ് സണ്ണിയും കുഞ്ഞുങ്ങളുമിരിക്കുന്നത്. മൂത്ത മകള്‍ നിഷയ്ക്ക് നാലും നോഹ, ആഷര്‍ എന്നീ ആണ്‍മക്കള്‍ക്ക് രണ്ട് വയസുമാണ് പ്രായം.

Also Read:- 'ഞാൻ ഭാ​ഗ്യവതിയായ അമ്മയാണ്'; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് സണ്ണി ലിയോൺ...