ബോളിവുഡ് താരങ്ങള്‍ക്ക് ഹാന്‍റ്ബാഗിനോടുളള ഇഷ്ടം എല്ലാവര്‍ക്കും അറിയാം. അതിനുവേണ്ടി  ലക്ഷങ്ങളും കോടികളുമാണ് പല താരങ്ങളും  ചിലവഴിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ബാഗാണ് വാര്‍ത്തയിലെ താരം. 

 ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം  37-ാം പിറന്നാള്‍ ആഘോഷിച്ച താരത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ചുവപ്പ് നിറത്തില്‍ പിറന്നാളുക്കാരി' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത് ഭര്‍ത്താവ്  നിക്ക് ജൊനാസ് കുറിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Instagram Stories #nickjonas #jonasbrothers #priyankachopra

A post shared by Nick Jonas Online ⛓ (@nickjonas_online) on Jul 18, 2019 at 10:15pm PDT

 

ചുവപ്പ് മിനി ഡ്രസ്സില്‍ നൃത്തം ചെയ്യുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം. 78,785 രൂപയാണ് ഈ വസ്ത്രത്തിന്‍റെ വില. വീഡിയോയില്‍ പ്രിയങ്കയുടെ കൈയിലെ ആ ഹാന്‍റ്ബാഗിലാണ് പിന്നെ എല്ലാവരുടെയും ശ്രദ്ധ പോയത്.

ലിപ്സ്റ്റിക്  ആകൃതിയിലുളള സ്വര്‍ണ്ണ നിറത്തിലുളള ബാഗാണ് പ്രിയങ്കയുടെ കൈയിലുണ്ടായിരുന്നത്. Judith leiber couture ഇനത്തില്‍പ്പെട്ട ഈ ബാഗിന്‍റെ വില 3,78,202 രൂപയാണ്.