Asianet News MalayalamAsianet News Malayalam

ആഘോഷം പുറത്ത് മാത്രമല്ല; 'ഫെസ്റ്റീവ് സെക്‌സ്' സജീവമെന്ന് സര്‍വേ

ആഘോഷകാലങ്ങളിൽ ജോഡികളായി സ്ത്രീകളും പുരുഷന്മാരും വ്യാപകമായി പുറത്തിറങ്ങുന്നത് പതിവ് കാഴ്ചയാണ്, അല്ലേ? അവധിയും ആഘോഷവും ഒത്തുചേരുമ്പോള്‍ വെറുതെ ഒരുമിച്ചിറങ്ങുന്നു എന്നതിലും അധികം എന്തെങ്കിലും ഈ കാഴ്ചയ്ക്ക് പിന്നിലുണ്ടാകുമോ? പ്രിയപ്പെട്ടവര്‍ക്കൊപ്പം തന്നെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പങ്കുകൊള്ളണമെന്ന് ഇത്ര നിര്‍ബന്ധം തോന്നുന്നത് എന്തുകൊണ്ടായിരിക്കാം?

survey says that festive sex is common among couples
Author
UK, First Published Jan 1, 2020, 9:02 PM IST

ക്രിസ്മസ് അവധികളിലെ വൈകുന്നേരങ്ങളോ ന്യൂ ഇയര്‍ വൈകുന്നേരങ്ങളോ മറ്റെന്തെങ്കിലും 'ഫെസ്റ്റിവല്‍' സീസണോ ആകട്ടെ. ജോഡികളായി സ്ത്രീകളും പുരുഷന്മാരും വ്യാപകമായി പുറത്തിറങ്ങുന്നത് പതിവ് കാഴ്ചയാണ്, അല്ലേ? അവധിയും ആഘോഷവും ഒത്തുചേരുമ്പോള്‍ വെറുതെ ഒരുമിച്ചിറങ്ങുന്നു എന്നതിലും അധികം എന്തെങ്കിലും ഈ കാഴ്ചയ്ക്ക് പിന്നിലുണ്ടാകുമോ? പ്രിയപ്പെട്ടവര്‍ക്കൊപ്പം തന്നെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പങ്കുകൊള്ളണമെന്ന് ഇത്ര നിര്‍ബന്ധം തോന്നുന്നത് എന്തുകൊണ്ടായിരിക്കാം?

ഈ ചിന്തയ്ക്ക് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് രസകരമായ സര്‍വേ സംഘടിപ്പിച്ചുകൊണ്ട് 'ലവ് ഹണി' എന്ന ബ്രിട്ടന്‍ കമ്പനി.

ഭാര്യയോ ഭര്‍ത്താവോ കാമുകനോ കാമുകിയോ ആകട്ടെ ആഘോഷാവസരങ്ങളില്‍ അവര്‍ പങ്കാളിക്കൊപ്പം ചിലവിടാന്‍ തീവ്രമായി ആഗ്രഹിക്കുന്നു എന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. പുറത്ത് മാത്രമല്ല, അകത്തും അതിന് വേണ്ടി അവര്‍ ആഗ്രഹിക്കുന്നുവത്രേ. അതായത് ഫെസ്റ്റിവല്‍ സമയങ്ങളിലെ സെക്‌സ് പോലും വര്‍ധിക്കുന്നുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

'ഫെസ്റ്റീവ് സെക്‌സ്' എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത് പോലും. സര്‍വേയില്‍ പങ്കെടുത്ത അറുപത് ശതമാനം പേര്‍ 'ഫെസ്റ്റീവ് സെക്‌സി'ല്‍ തങ്ങള്‍ തല്‍പരരാണെന്ന് രേഖപ്പെടുത്തി. ഇനി സെക്‌സ് ഉണ്ടായില്ലെങ്കില്‍ പോലും ഒരുമിച്ച് കുറച്ചധികം സമയം 'ഫ്രീ' ആയി ചിലവഴിക്കാനെങ്കിലും കഴിയണമെന്നാണ് 58 ശതമാനം പേരുടെയും ആഗ്രഹം.

ആഘോഷവേളകളില്‍ മാതാപിതാക്കള്‍ നിര്‍ബന്ധ സാന്നിധ്യമായത് കൊണ്ടുതന്നെ പലപ്പോഴും വീട്ടില്‍ സ്വകാര്യനിമിഷങ്ങള്‍ക്കുള്ള സാധ്യതകള്‍ കിട്ടാറില്ലെന്നും എങ്കിലും ആഗ്രഹം സ്വകാര്യനിമിഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും 44 ശതമാനം പേര്‍ പ്രതികരിച്ചു. നല്ല ഭക്ഷണവും ഡ്രിംഗ്‌സും എല്ലാം ആഘോഷാവസരങ്ങളില്‍ അനിവാര്യമാണെന്ന് നമുക്കറിയാം. എന്നാല്‍ അതുപോലെ തന്നെ സുപ്രധാനമാണ് ലൈംഗികബന്ധവും, പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങളുമെന്ന് കൂടി ഓര്‍മ്മപ്പെടുത്തുകയാണ് 'ലവ് ഹണി' നടത്തിയ  സര്‍വേ.

Follow Us:
Download App:
  • android
  • ios