അങ്കിതയുടെയും സുശാന്തിന്‍റെയും ജീവിതത്തെ കുറിച്ച് അടുത്തറിയുന്നവരെ സംബന്ധിച്ച് അവരെയെല്ലാം ദുഖത്തിലാഴ്ത്തുന്നതാണ് സ്കോച്ചിന്‍റെ വിയോഗം. 

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിനെ അറിയാത്തവര്‍ കാണില്ല. അസാമാന്യമായ അഭിനയത്തികവുള്ള നടനായിട്ടും കരിയറിന്‍റെ പേരിലല്ല, മറിച്ച് ദുരൂഹമായ സാഹചര്യത്തിലുണ്ടായ മരണത്തിന്‍റെ പേരിലാണ് സുശാന്ത് അറിയപ്പെട്ടത്. 2020 ജൂണ്‍ 14നാണ് സിനിമാലോകത്തെയും സിനിമയെ സ്നേഹിക്കുന്ന ഏവരെയും ഞെട്ടിച്ചുകൊണ്ട് സുശാന്തിന്‍റെ മരണവാര്‍ത്ത വരുന്നത്. ആത്മഹത്യയാണ് എന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴും സുശാന്തിന്‍റെ മരണത്തെ കരുതപ്പെടുന്നത്. എന്നാല്‍ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങള്‍ അന്നും ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ സുശാന്തിന്‍റെ മുൻകാമുകിയും നടിയുമായ അങ്കിത ലോഖൻഡെ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സുശാന്ത് സമ്മാനിച്ച തന്‍റെ വളര്‍ത്തുനായ സ്കോച്ച് വിട പറഞ്ഞിരിക്കുന്നു എന്നാണ് ഇൻസ്റ്റ പോസ്റ്റിലൂടെ അങ്കിത പങ്കുവയ്ക്കുന്നത്. അങ്കിതയുടെയും സുശാന്തിന്‍റെയും ജീവിതത്തെ കുറിച്ച് അടുത്തറിയുന്നവരെ സംബന്ധിച്ച് അവരെയെല്ലാം ദുഖത്തിലാഴ്ത്തുന്നതാണ് സ്കോച്ചിന്‍റെ വിയോഗം. 

View post on Instagram

വളര്‍ത്തുമൃഗങ്ങളുള്ളവര്‍ക്ക് അവര്‍ തീര്‍ച്ചയായും വീട്ടിലെ ഒരംഗത്തെ പോലെയോ സ്വന്തം സുഹൃത്തിനെയോ കൂടപ്പിറപ്പിനെയോ പോലെയോ ഒക്കെയാകാം. അതിനാല്‍ തന്നെ അവയുടെ വിയോഗം താങ്ങാനും പ്രയാസമായിരിക്കും. അങ്കിതയാണെങ്കില്‍ തന്‍റെ വളര്‍ത്തുനായ്ക്കളുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്നയാളാണ്. ഇത് പലപ്പോഴും ഇവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ തന്നെ വ്യക്തമാകും. 

View post on Instagram

സ്കോച്ചിനും തന്‍റെ വളര്‍ത്തുനായ ആയ ഹാച്ചിക്കുമൊപ്പം ഏറെ സ്നേഹപൂര്‍വം ചിലവിടുന്ന നിമിഷങ്ങള്‍ അങ്കിത ഫോളോവേഴ്സിന് വേണ്ടിയും ഇടയ്ക്ക് പങ്കിടാറുണ്ട്. ഒരു തികഞ്ഞ നായപ്രേമി തന്നെയാണ് അങ്കിതയെന്ന് ഫോളോവേഴ്സ് സാക്ഷ്യപ്പെടുത്താറുമുണ്ട്. വളര്‍ത്തുനായ്ക്കള്‍ക്കൊപ്പമുള്ള അങ്കിതയുടെ ചില ഫോട്ടോകളും വീഡിയോകളുമെല്ലാം നമ്മെ ആഴത്തില്‍ സ്പര്‍ശിക്കാം. അത്രമാത്രം ഹൃദ്യമാണ് അവയില്‍ പലതും. 

ഇപ്പോള്‍ സ്കോച്ചിന്‍റെ വിയോഗം അങ്കിതയെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് മനസിലാക്കി സിനിമാമേഖലയില്‍ നിന്നുള്ളതും അല്ലാത്തതുമായ സുഹൃത്തുക്കള്‍ അങ്കിതയെ ആശ്വസിപ്പിക്കുകയാണ്. നിരവധി കമന്‍റുകളാണ് ഇത്തരത്തില്‍ അങ്കിതയ്ക്ക് കിട്ടിയിരിക്കുന്നത്. ഇതിനിടെ സ്കോച്ചിനൊപ്പം കളിച്ചുതിമിര്‍ക്കുന്ന സുശാന്തിന്‍റെ പഴയ വീഡിയോയും ചിലര്‍ പങ്കിടുന്നുണ്ട്. 

Scroll to load tweet…

സുശാന്തും കലര്‍പ്പില്ലാത്ത നായപ്രേമി തന്നെ. നേരത്തെ സുശാന്തിന്‍റെ വളര്‍ത്തുനായ ആയിരുന്ന ഫ‍ഡ്ജിന്‍റെ മരണവും സുശാന്തിന്‍റെ ആരാധകരെ ദുഖത്തിലാഴ്ത്തിയിരുന്നു. സുശാന്തിന്‍റെ സഹോദരി പ്രിയങ്കയാണ് ഈ വാര്‍ത്ത പങ്കുവച്ചിരുന്നത്. അന്ന് സുശാന്തും ഫഡ്ജും ചേര്‍ന്നുള്ള ചിത്രവും പ്രിയങ്ക പങ്കിട്ടിരുന്നു. ഈ ചിത്രവും ഏറെ വേദനിപ്പിക്കുന്നുവെന്ന് നിരവധി പേര്‍ കമന്‍റിട്ടിരുന്നു. 

Scroll to load tweet…

സുശാന്തിന്‍റെ മരണശേഷം 2021ല്‍ അങ്കിത വിക്കി ജെയ്നുമായി വിവാഹിതയായി ഇരുവരും ഇക്കഴിഞ്ഞ ബിഗ് ബോസില്‍ പങ്കെടുത്ത് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 

Also Read:- വാലന്‍റൈൻസ് ഡേയ്ക്ക് വിചിത്രമായ ഓഫറുമായി മൃഗസ്നേഹികളുടെ സംഘടന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo