ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്‍ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 43കാരിയായ സുസ്മിത വ്യായാമം ചെയ്യുന്ന വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ താരത്തിന്‍റെ പുതിയ ഒരു വീഡിയോയും വൈറലായിരിക്കുകയാണ്. 

റിങ്ങില്‍ തൂങ്ങി,  തലകുത്തനെ നില്‍ക്കുന്ന സുസ്മിതയെയാണ് വീഡിയോയില്‍ കാണുന്നത്. സുസ്മിത തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ചിറകുകളുണ്ടായാല്‍ പോരാ, നിങ്ങള്‍ അവയെ പറക്കാന്‍ പരിശീലിപ്പിക്കണം' എന്ന അടിക്കുറിപ്പോടെയാണ് തല കീഴായി ശരീരം ഉയര്‍ത്തിയുളള വര്‍ക്കൗട്ട് വീഡിയോ  സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.