സുസ്മിത സെന്നിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'നല്ല പാതി'യെന്നും പുതിയ ജീവിതത്തിന്‍റെ തുടക്കമെന്നും ലളിത് മോദി കുറിച്ചിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ പരന്നതോടെ ലളിത് മോദി തന്നെ പിന്നീട് വ്യക്തത വരുത്തി. 

ബോളിവുഡ് താരം സുസ്മിത സെന്നും ( Sushmita Sen ) ഐപിഎല്‍ മുൻ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദിയും ( Lalit Modi ) പ്രണയത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലളിത് മോദിയുടെ ട്വീറ്റിന് പിന്നാലെയാണ് ഇരുവരുടെയും പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവര്‍ വിവാഹിതരായെന്നും, വിവാഹിതരാകാൻ പോകുന്നുവെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നു. 

സുസ്മിത സെന്നിനൊപ്പമുള്ള ( Sushmita Sen ) ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'നല്ല പാതി'യെന്നും പുതിയ ജീവിതത്തിന്‍റെ തുടക്കമെന്നും ലളിത് മോദി ( Lalit Modi ) കുറിച്ചിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ പരന്നതോടെ ലളിത് മോദി തന്നെ പിന്നീട് വ്യക്തത വരുത്തി. 

Scroll to load tweet…

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഡേറ്റിംഗിലാണെന്നും വിവാഹം ഒരുനാള്‍ സംഭവിക്കുമെന്നുമായിരുന്നു ലളിത് മോദിയുടെ വിശദീകരണം. ഇപ്പോഴിതാ സുസ്മിതയും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ടില്ല. സന്തോഷകരമായ ഒരിടത്താണ് ഇപ്പോള്‍ ജീവിതം. പകരം ചോദിക്കലുകളില്ലാതെ സ്നേഹത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നാണ് സുസ്മിത കുറിച്ചിരിക്കുന്നത്. 

View post on Instagram

എന്നാല്‍ ലളിത് മോദിക്കൊപ്പമുള്ള ചിത്രമല്ല, മറിച്ച് തന്‍റെ മക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് സുസ്മിത പങ്കുവച്ചിരിക്കുന്നത്. അവിവാഹിതയായ സുസ്മിതയ്ക്ക് രണ്ട് ദത്തുപുത്രികളാണുള്ളത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തിനിടെ എന്തുകൊണ്ട് നാല്‍പത്തിയെട്ട് വയസായിട്ടും വിവാഹിതയായില്ല എന്ന ചോദ്യത്തിന് സുസ്മിത നല്‍കിയ ഉത്തരം ഏറെ ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ ഏതാനും നല്ല പുരുഷന്മാരെ താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഇവരൊന്നും തന്‍റെ പ്രതീക്ഷകള്‍ക്കനുസരിച്ച് വരാഞ്ഞതിലാണ് വിവാഹം ചെയ്യാതിരുന്നത് എന്നുമായിരുന്നു സുസ്മിതയുടെ മറുപടി. ഇതിന് ശേഷമാണിപ്പോള്‍ ലളിത് മോദിയുമായുള്ള പ്രണയബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. 

നേരത്തെ തന്നെക്കാള്‍ പതിനഞ്ച് വയസോളം ചെറുപ്പമായ മോഡലും ഗായകനുമായ റഹ്മാൻ ഷോളുമായുള്ള സുസ്മിതയുടെ പ്രണയവും ഏറെ വാര്‍ത്താശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വേര്‍പിരിഞ്ഞതായി സുസ്മിത തന്നെ സ്ഥിരീകരിച്ചത്. 

Also Read:- എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? മറുപടിയുമായി സുസ്മിത സെൻ