ഹോളിവുഡ് താരം സിഡ്നി സ്വീനിയുടെ പുതിയ ഹെയർസ്റ്റൈൽ ഇപ്പോൾ ഫാഷൻ ലോകത്ത് തരംഗമാവുകയാണ്. താരം പ്രധാന വേഷത്തിലെത്തുന്ന ബോക്‌സിംഗ് ബയോപിക് ചിത്രം 'ക്രിസ്റ്റി'യുടെ പ്രീമിയറിനായി സിഡ്‌നി എത്തിയത് പുതിയ ഹെയർസ്റ്റൈൽ,'ബ്ലണ്ട് ബോബ്' ലുക്കിലാണ്.
ഹോളിവുഡ് താരം സിഡ്നി സ്വീനിയുടെ പുതിയ ഹെയർ സ്റ്റൈലാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ച വിഷയം. തൻ്റെ പുതിയ ബയോപിക് ചിത്രമായ 'ക്രിസ്റ്റി'യുടെ റെഡ് കാർപെറ്റ് പ്രീമിയറിനായി താരം നടത്തിയ ഹെയർ ട്രാൻസ്ഫോർമേഷൻ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നു. നീളൻ മുടിയോട് വിടപറഞ്ഞ്, സിഡ്‌നി അവതരിപ്പിച്ചത് 'അൾട്രാ-ഗ്ലോസി' ആയ ഒരു ബോബ് കട്ടും പുതിയ 'കൂൾ ബ്ലീച്ച്ഡ് സ്യൂഡ്' നിറവുമാണ്. സാധാരണയായി സിഡ്‌നി തൻ്റെ ഹെയറിൽ സോഫ്റ്റ് വേവ് ലുക്കാണ് നൽകുക. എന്നാൽ ഇത്തവണ ഒരു 'ബ്ലണ്ട് ബോബ്' ലുക്കാണ് തിരഞ്ഞെടുത്തത്. പഴയ നീളം മുടിയോട് ബൈ പറഞ്ഞ്, ബോബ് കട്ട് ചെയ്തത് സിഡ്‌നിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമാണ്. ഇയൊരു പുതിയ ലുക്ക് താരത്തിൻ്റെ കരിയറിലെയും ജീവിതത്തിലെയും പുതിയൊരു തുടക്കത്തെ സൂചിപ്പിക്കുന്നു.
ഹെയർ കളറിലെ മാറ്റമാണ് മറ്റൊരു ഹൈലൈറ്റ്. സാധാരണയായി സിഡ്‌നി സ്വീനി ഉപയോഗിച്ച 'സ്യൂഡ് ബ്ലോണ്ട്' നിറത്തിൽ നിന്ന് മാറി, ഒരു പുതിയ ഐസി റിഫ്ലെക്ട് നൽകുന്ന കൂളർ 'ബ്ലീച്ച്ഡ് സ്യൂഡ്' കളർ ടോൺ ആണ് ഇത്തവണ കളറിസ്റ്റ് ജേക്കബ് ഷ്വാർട്ട്‌സ് താരത്തിന്റെ മുടിയിഴകൾക്ക് നൽകിയിരിക്കുന്നത്. ഇത് സിഡ്‌നിയൂടെ മുഖസവിശേഷതകളെ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.
എന്തുകൊണ്ട് ഈ മാറ്റം?
അമേരിക്കയിലെ പ്രധാന ബോക്സിംഗ് താരമായിരുന്ന ക്രിസ്റ്റി മാർട്ടിന്റെ ജീവിതമാണ് സിഡ്‌നി സ്വീനി 'ക്രിസ്റ്റി' എന്ന തന്റെ പുതിയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ, സിഡ്‌നിയൂടെ കഥാപാത്രം വ്യത്യസ്ത മാനസികാവസ്ഥകളിലുടെയാണ് കടന്നുപോകുന്നത്. ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ബ്രൂണെറ്റ് മലെറ്റ്, ഷാഗി പിക്‌സി, ബ്ലോണ്ട് ബോക്‌സ് ബ്രെയ്‌ഡുകൾ എന്നിങ്ങനെ നിരവധി ഹെയർ സ്റ്റൈലുകൾ സിനിമയിൽ അവർ ഉപയോഗിക്കുന്നു. ഈ കഥാപാത്രത്തിൻ്റെ ഊർജ്ജം റെഡ് കാർപെറ്റിലേക്കും കൊണ്ടുവരാനാണ് സിഡ്‌നി പുതിയ ലുക്കിലൂടെ ശ്രമിച്ചത്. യഥാർത്ഥ ജീവിതത്തിൽ സിഡ്നിയെ ഒരു പുതിയ ലുക്കിലേക്ക് മാറ്റണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും നിരവധി ശ്രമങ്ങൾക്കൊടുവിലാണ് ഈ ലുക്ക് നൽകിയതെന്നും ഹെയർ സ്റ്റൈലിസ്റ്റ് ഗ്ലെൻ കോക്കോ പറഞ്ഞു.
നിങ്ങൾക്കും സ്വന്തമാക്കാം സിഡ്‌നി സ്വീനിയുടെ ബോബ് കട്ട്

സിഡ്‌നിയൂടെ ഈ ട്രെൻഡി ലുക്ക് ഇഷ്ടമായെങ്കിൽ, ഇത് സ്വന്തമാക്കാൻ നിങ്ങൾ ഒരു സ്റ്റൈലിസ്റ്റിനോട് ആവശ്യപ്പെടേണ്ട പ്രധാന കാര്യങ്ങൾ ഇതാ:
1. കട്ട് : ചിൻ-സ്കിമ്മിംഗ് ബോബ്: താടിയെല്ലിന് തൊട്ടുതാഴെ എത്തുന്ന കൃത്യമായ ഒരു 'ബ്ലണ്ട് ബോബ്' വേണം. അരികുകളിൽ അധികം ലെയറുകൾ വേണ്ട. കട്ടിന് 'അൾട്രാ-ഗ്ലോസി ഫിനിഷ്' നൽകാൻ സ്റ്റൈലിസ്റ്റിനോട് ആവശ്യപ്പെടുക.
2. കളർ : കൂൾ ബ്ലീച്ച്ഡ് സ്യൂഡ്: 'ഐസി' എന്നാൽ ചാരനിറം കലരാത്ത ഒരു ന്യൂട്രൽ കൂൾ ബ്ലോണ്ട് ആണ് ലക്ഷ്യം. മുടിയിൽ ഒരു 'റൂട്ട് സ്മഡ്ജ്' നൽകാൻ കളറിസ്റ്റിനോട് പറയുക.
3. 'ഗ്ലാസിംഗ്' അല്ലെങ്കിൽ 'ക്ലിയർ ഗ്ലോസ്' ട്രീറ്റ്‌മെൻ്റ് നിർബന്ധമാക്കുക. ഷൈൻ സീറം ഉപയോഗിച്ച് ഫിനിഷ് ചെയ്യുന്നത് സിനിമാറ്റിക് ലുക്ക് നൽകും.

