Asianet News MalayalamAsianet News Malayalam

തായ്‌വാനിലെ കുട്ടികൾ പിങ്ക് മാസ്ക് ധരിക്കാൻ ഭയപ്പെടുന്നു; ആരോ​ഗ്യമന്ത്രി ചെയ്തത്...

സമ്പന്ന രാജ്യങ്ങള്‍ വരെ കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായപ്പോള്‍ വൈറസിനെ പിടിച്ചുകെട്ടിയ ഒരു രാജ്യമാണ് തായ്‌വാൻ. 
Taiwanese children are afraid to wear a pink mask health minister said
Author
Taiwan, First Published Apr 13, 2020, 3:22 PM IST

തായ്‌വാനിലെ കുട്ടികൾ സ്കൂളുകളിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിങ്ക് നിറത്തിലുള്ളതാണ് മാസ്കുകൾ. എന്നാൽ ആൺകുട്ടികൾ പിങ്ക് നിറത്തിലുള്ള മാസ്ക് ധരിക്കാൻ ഭയപ്പെടുന്നുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

ആരോഗ്യമന്ത്രി ചെൻ ഷിഹ്-ചുങ്ങിന്റെ നേതൃത്വത്തിലുള്ള തായ്‌വാനിലെ എപ്പിഡെമിക് കമാൻഡ് സെന്ററിലെ ഉദ്യോഗസ്ഥർ പിങ്ക് മാസ്കുകൾ ധരിച്ച് വാർത്താ സമ്മേളനം നടത്തുകയായിരുന്നു. അതൊടൊപ്പം മാസ്ക് ധരിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് വ്യക്തമാക്കി.

സമ്പന്ന രാജ്യങ്ങള്‍ വരെ കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായപ്പോള്‍ വൈറസിനെ പിടിച്ചുകെട്ടിയ ഒരു രാജ്യമാണ് തായ്‌വാൻ. ചൈനയുടെ അയല്‍രാജ്യം. കൊറോണ വൈറസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇവര്‍ ശക്തമായ രക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. ‌ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെയ്തപോലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല. എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തായ്‌വാന് സാധിച്ചത്.

ഡിസംബറിലാണ് ചൈനയില്‍ കൊറോണ രോഗം കണ്ടുതുടങ്ങിയത്. വുഹാനില്‍ തുടങ്ങിയ രോഗം പിന്നീട് ചൈനയുടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. ചൈനയുമായി അടുത്ത വ്യാപാര ബന്ധമുള്ള രണ്ട് രാജ്യങ്ങളാണ് തായ്‌വാനും ആസ്ട്രേലിയേയും. 

 ജനുവരി 25ന് രണ്ട് രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. തായ്‌വാനിൽ 400ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ രോഗം റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഒട്ടേറെ പേര്‍ക്ക് അതിവേഗം രോഗം ഭേദമായി. മാത്രമല്ല, രോഗ വ്യാപനം തടയാനും ഇവര്‍ക്ക് സാധിച്ചു. അമേരിക്കയും യൂറോപ്പും അടക്കം ലോക വന്‍ശക്തികള്‍ പ്രതിസന്ധി നേരിടുമ്പോഴാണ് തായ്‌വാന്റെ മികച്ച പ്രവര്‍ത്തനം.

 

Follow Us:
Download App:
  • android
  • ios