പരമ്പരാഗത-യൂറോപ്യന്‍ ഔട്ട്ഫിറ്റുകളെ യോജിപ്പിച്ച്  രൂപപ്പെടുത്തിയ സാരി ഗൗണ്‍ ആണ് ഇപ്പോള്‍ ബോളിവുഡില്‍ ഫാഷന്‍. സാരി ഗൗണില്‍ തിളങ്ങുന്ന താരങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ കയ്യടിയും നേടാറുണ്ട് . ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി തമന്നയാണ് സാരി ഗൗണില്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയിരിക്കുന്നത്. 

 

 

നീല നിറത്തിള്ള സാരി ഗൗണാണ് തമന്ന ധരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ തമന്ന തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.  ഹാൻഡ് എബ്രോയട്രിയാണ് സാരി ഗൗണിന്‍റെ ഹൈലേറ്റ്. അമിത് അഗർവാൾ ആണ് ഈ സാരി ഗൗൺ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ റോയല്‍ ബ്ലൂ സാരി ഗൗൺ തമന്ന  കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.