Asianet News MalayalamAsianet News Malayalam

ലോക്ഡൗൺ വന്നതോടെ വരുമാനമില്ല; ഓൺലൈൻ ലൈവ് വീഡിയോ ചാറ്റിലൂടെ ഉപജീവനം തേടി തമിഴ്‌നാട്ടിലെ ലൈംഗിക തൊഴിലാളികൾ

''കഴിഞ്ഞ രണ്ട് മാസമായി ജോലിയൊന്നുമില്ലാതെ വീട്ടിലാണ്. കുട്ടികൾ ഉറങ്ങിയതിനുശേഷം മേക്കപ്പിട്ട് ടെറസിലേക്ക് പോകും. ഇടപാടുകാരുമായി വീഡിയോ കോൾ ചെയ്യും. ശേഷം അവർ കുറച്ച് പണം തരും''  - ചെന്നെെയിൽ നിന്നുള്ള 35 കാരിയായ ലൈംഗികത്തൊഴിലാളി പറയുന്നു. 

Tamil Nadu With no income, sex workers move online to survive the lockdown
Author
Chennai, First Published May 30, 2020, 5:29 PM IST

കൊവിഡ് 19 എന്ന മഹാമാരി ലോകത്താകെ പടര്‍ന്ന് പിടിച്ചപ്പോള്‍ രാജ്യങ്ങളെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത്തരമൊരു സാഹചര്യം ഉടലെടുത്തതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. നിരവധി തൊഴിൽ മേഖലകളെയും ഇത് ബാധിച്ചത്.

ആളുകൾ വൈറസ് ബാധിക്കുമെന്ന ഭയത്താൽ സാമൂഹിക അകലം പാലിക്കുക ചെയ്യുന്നതിനാൽ രാജ്യമെമ്പാടുമുള്ള ലൈംഗികത്തൊഴിലാളികൾ തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയാണ്. 

''കഴിഞ്ഞ രണ്ട് മാസമായി ജോലിയൊന്നുമില്ലാതെ വീട്ടിലാണ്. കുട്ടികൾ ഉറങ്ങിയതിനുശേഷം മേക്കപ്പിട്ട് ടെറസിലേക്ക് പോകും. ഇടപാടുകാരുമായി വീഡിയോ കോളുകൾ ചെയ്യും. ശേഷം അവർ കുറച്ച് പണം തരും.'' - ചെന്നെെയിൽ നിന്നുള്ള 35 കാരിയായ ലൈംഗികത്തൊഴിലാളി പറയുന്നു. 

ലോക്ഡൗണിന് ശേഷം വരുമാനം കുറയാൻ തുടങ്ങിയെന്നും യുവതി പറയുന്നു. ഏതാനും ആഴ്ചകൾ‌ക്ക് മുമ്പ് ഇടുപാടുകാരിൽ‌ ഒരാൾ‌ വീഡിയോ കോൾ ചെയ്യാൻ‌ തുടങ്ങി. അയാൾ ഇടയ്ക്കിടെ വിളിക്കാറുണ്ട്. ഓൺലെെൻ വഴിയാണ് പണം നൽകുന്നതെന്നും യുവതി പറഞ്ഞു. 

ലോക്ഡൗണിന് ശേഷം തമിഴ്‌നാട്ടിലെ മിക്ക ലൈംഗിക തൊഴിലാളികളും ഓൺലൈൻ ലൈവ് വീഡിയോ ചാറ്റിലൂടെയാണ് ഉപജീവനം തേടുന്നത്. 'ഗൂഗിൾ പേ' വഴിയാണ് പലരും പണം നൽകുന്നത്. ലൈംഗികത്തൊഴിലാളികൾക്ക് അവരുടെ മൊബൈൽ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ, ഇടപാടുകാർ അവർക്ക് റീചാർജ് ചെയ്തു കൊടുക്കുന്നുണ്ടെന്നും  ' ടെെംസ് ഓഫ് ഇന്ത്യ ' റിപ്പോർട്ട് ചെയ്യുന്നു. 

''ആളുകൾ വീഡിയോ കോളുകൾ റെക്കോർഡ് ചെയ്യാനിടയുള്ളതിനാൽ അവരുടെ സ്വകാര്യത അപകടത്തിലാണ്. എന്നാൽ തൽക്കാലം, ലൈംഗിക തൊഴിലാളികൾ ‌ലോക്ഡൗണിനെ അതിജീവിക്കാൻ ഓൺലെെനിനെ ആശ്രയിക്കുന്നു''- എൻ‌ജി‌ഒ അംഗം രാജേഷ് ഉമാദേവി പറഞ്ഞു. 

'ഓറൽ സെക്സ്' സുരക്ഷിതമല്ല, അണുബാധകൾക്ക് കാരണമാകാം, ഡോക്ടർ പറയുന്നു...

Follow Us:
Download App:
  • android
  • ios