15 മുതല്‍ 17 കിലോ വരെ ശരീരഭാരം കുറച്ചുവെന്നും 'ടൈംസ് നൌ ഡിജിറ്റലി'ന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞു. 

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് നടി തനുശ്രീ ദത്ത. രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയില്‍ മീ ടൂ പ്രചാരണത്തിനു തുടക്കം കുറിച്ച നടിയാണ് തനുശ്രീ. ചില മോശം ആളുകള്‍ കാരണം തന്റെ കരിയര്‍ നശിച്ചെന്നും എന്നാല്‍ അതുകൊണ്ട് പിന്‍മാറില്ലെന്നും താന്‍ അഭിനയത്തിലേക്കു തിരിച്ചുവരികയാണെന്നുമാണ് തനുശ്രീ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

ഇപ്പോഴിതാ താരം തന്‍റെ ശരീരഭാരം കുറച്ചതിനെ പറ്റിയും തുറന്നുപറയുകയാണ്. 15 മുതല്‍ 17 കിലോ വരെ ശരീരഭാരം കുറച്ചുവെന്നും 'ടൈംസ് നൌ ഡിജിറ്റലി'ന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞു. അഞ്ച് മാസം കൊണ്ടാണ് ഇത്രയും ഭാരം താരം കുറച്ചത്. 

പലരും താരത്തിന്‍റെ ഡയറ്റ് പ്ലാന്‍ എന്താണെന്നാണ് അന്വേഷിക്കുന്നത്. അതിനെ കുറിച്ചും തനുശ്രീ പങ്കുവച്ചിട്ടുണ്ട്. 'ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്' ആണ് താന്‍ ശരീരഭാരം കുറച്ചതിന്‍റെ രഹസ്യമെന്നും തനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും പൂര്‍ണ്ണമായി ഒഴിവാക്കിയുള്ള ഡയറ്റാണ് തനുശ്രീ പന്തുടര്‍ന്നത്. ഒപ്പം മുടങ്ങാതെ വ്യായാമവും ചെയ്തിരുന്നു. 

View post on Instagram

പച്ചക്കറികളാണ് കൂടുതലായും കഴിച്ചതെന്നും താരം പറയുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കും. രാവിലെ വെറും വയറ്റില്‍ ചൂടുവെള്ളത്തില്‍ നാരങ്ങയിട്ട് കുടിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഗ്രീന്‍ ടീയും. രാത്രി ഭക്ഷണം എട്ട്- ഒന്‍പത് മണിക്ക് മുന്‍പ് കഴിച്ചിരിക്കും. ദിവസവും 40 മിനിറ്റ് നടക്കും, 40 മിനിറ്റ് മറ്റ് വ്യായാമങ്ങള്‍ ചെയ്യും. ഫ്രഷ് ജ്യൂസും ഗ്രീന്‍ ടീയും ധാരാളം കുടിക്കുമായിരുന്നു എന്നും തനുശ്രീ പറയുന്നു. 

View post on Instagram

Also Read: 'അന്ന് കണ്ണാടിയില്‍ കണ്ടത് തടിച്ച കാലുകളും ചാടിയ വയറും'; ഭാരം കുറച്ചതിനെ പറ്റി നടി പറയുന്നു...