Asianet News MalayalamAsianet News Malayalam

എന്റെ മകളെ വിവാഹം കഴിക്കാം, ഈ കഴിവുകൾ ഉണ്ടാകണമെന്ന് മാത്രം; മകൾക്ക് വരനെ തേടിയുള്ള പിതാവിന്റെ പരസ്യം വൈറലാകുന്നു

26കാരിയായ മകൾ കൺസിറ്റയ്ക്ക് വേണ്ടിയാണ് കോടീശ്വരനായ പിതാവ് വരനെ തേടുന്നത്. മകളെ വിവാഹം ചെയ്യുന്നയാൾക്ക് രണ്ട് കോടി മൂല്യമുള്ള തായ് കറൻസി നൽകാൻ തയ്യാറാണ്. പെൺകുട്ടി കന്യകയാണെന്നും മകൾക്ക് വെറെ ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്  അർനോൺ വീഡിയോയിൽ പറയുന്നു. 

Thai durian tycoon to hold tournament to find husband for daughter
Author
Trivandrum, First Published Mar 8, 2019, 9:34 PM IST

എന്റെ മകളെ വിവാഹം ചെയ്താൽ രണ്ട് കോടി മൂല്യമുള്ള തായ് കറൻസിയും, കോടികൾ ആസ്തിയുള്ള ബിസിനസിൽ പങ്കാളിത്തവും നൽകുമെന്ന് തായ്‌ലന്റുകാരനായ അർനോൺ പറയുന്നു. മകൾക്ക് വരനെ തേടിയുള്ള പിതാവിന്റെ പരസ്യം വൈറലായിരിക്കുകയാണ്.

26കാരിയായ മകൾ കൺസിറ്റയ്ക്ക് വേണ്ടിയാണ് കോടീശ്വരനായ പിതാവ് വരനെ തേടുന്നത്. അർനോണാണ് തന്റെ മകൾക്ക് വരനെ തേടി സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം പോസ്റ്റ്‌ ചെയ്തത്. മകളെ വിവാഹം ചെയ്യുന്നയാൾക്ക് രണ്ട് കോടി മൂല്യമുള്ള തായ് കറൻസി നൽകാൻ തയ്യാറാണ്. പെൺകുട്ടി കന്യകയാണെന്നും മകൾക്ക് വെറെ ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്  അർനോൺ വീഡിയോയിൽ പറയുന്നു.

Thai durian tycoon to hold tournament to find husband for daughter

എന്റെ മകളെ പൊന്നു പോലെ നോക്കണം, അവൾ എപ്പോഴും സന്തോഷവതിയായി തന്നെയിരിക്കണമെന്നും അർനോൺ പറയുന്നു. മാന്യനും കഴിവുള്ളതുമായ ഒരാളെയാണ് പരി​ഗണിക്കുന്നത്. വിവാഹം വെറുതെ നടത്തി കൊടുക്കുകയില്ല. മത്സരങ്ങൾ നടത്തി അതിൽ നിന്ന് കഴിവുള്ളയാളെയാണ് തിരഞ്ഞെടുക്കുകയെന്ന് അർനോൺ പറഞ്ഞു. ഏപ്രിൽ ഒന്നിന് തായ്‌ലൻഡിന്റെ കിഴക്കൻ പ്രവിശ്യയായ ചേന്തബ്യൂരിയിൽ വച്ചാണ് മത്സരം നടത്തുക.

പരസ്യം കണ്ട് നിരവധി പേർ താൽപര്യം അറിയിച്ചിട്ടുള്ളതായി അർനോൺ പറയുന്നു. ബിസിനസിലും മാർക്കറ്റിംഗിലും അറിവുള്ളവർക്കാണ് കൂടുതൽ പരി​ഗണന. മകൾ കൺസിറ്റ അച്ഛന്റെ ബിസിനസിൽ സഹായിക്കുന്നു. അച്ഛൻ പരസ്യം നൽകിയ  വിവരം സുഹൃത്തുക്കൾ വഴിയാണ് അറിഞ്ഞതെന്ന് മകൾ കൺസിറ്റ പറയുന്നു. അച്ഛന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം. അച്ഛൻ പറയുന്ന ആളെയാകും വിവാഹം ചെയ്യുകയെന്നും കൺസിറ്റ പറ‍ഞ്ഞു. 


 

Follow Us:
Download App:
  • android
  • ios