അധ്യാപകർ ക്ലാസെടുക്കുമ്പോൾ പരസ്പരം സംസാരിക്കുകയും ഉറങ്ങുകയും ചെയ്യുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. കുട്ടികൾ ശ്രദ്ധയോടെയിരിക്കാൻ അധ്യാപകർ എല്ലാ മാർ​ഗങ്ങളും പരീക്ഷിക്കും. എന്നാൽ ഫലം നിരാശയാകും. അങ്ങനെയുള്ള കുട്ടികളെ ശ്രദ്ധാലുവാക്കാൻ തായ്ലാന്റിലെ ഇം​ഗ്ലീഷ് അധ്യാപകനായ ബാലി എന്ന തീരഫോങ് മീസറ്റ് ഒരു വഴി കണ്ടെത്തി. എന്താണെന്നല്ലേ. 

ബാലി എന്നും ക്ലാസിലെത്തുന്നത് ഫാൻസി ഡ്രസ് ധരിച്ചാണ്. ക്ലാസില്‍ കുട്ടികള്‍ ശ്രദ്ധിച്ചിരിക്കാനാണ് ബാലി ഫാന്‍സി ‍‍ഡ്രസിൽ എത്തുന്നത്. പല വേഷങ്ങളില്‍ മാറി മാറി ക്ലാസിലെത്തിയാല്‍ കുട്ടികളുടെ ഉറക്കം പോകുമെന്നും കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധയോടെ ഇരിക്കുമെന്നുമാണ് ബാലി പറയുന്നത്. കുറച്ച് കാലം മുമ്പ് ബാലി ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയി. തിരിച്ച് വന്നപ്പോൾ വേഷം മാറാൻ സമയം കിട്ടിയില്ല. അതേ വേഷത്തിൽ ക്ലാസിൽ കയറി. 

ഇത് കണ്ട് വിദ്യാർത്ഥികൾ ആദ്യം അമ്പരക്കുകയും പേടിക്കുകയുമൊക്കെ ചെയ്‌തെങ്കിലും പിന്നെ ക്ലാസിൽ ശ്രദ്ധിച്ചിരിക്കാൻ തുടങ്ങിയെന്ന് ബാലി പറയുന്നു. അതിന് ശേഷം ഈ രീതി തുടരുകയും ചെയ്തു. അങ്ങനെയാണ് ബാലി ക്ലാസിൽ ഫാൻസി ഡ്രസ് ധരിച്ച് പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ കുട്ടികൾ ഫാൻസി ഡ്രസ് വേഷം കണ്ട് അമ്പരക്കുകയും പേടിക്കുകയും ചെയ്തെങ്കിലും പിന്നീടവര്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് ബാലി പറയുന്നു.