കലിപ്പ്...കട്ട കലിപ്പ് ! താടിയുള്ള മച്ചാന്മാർ പൊളിയാണ്. ഒരുകാലത്ത് ഷേവ് ചെയ്യാതെ വീട്ടിൽ കയറ്റില്ലെന്ന് പേടിച്ചിരുന്ന പുരുഷന്മാരൊക്കെ ഇപ്പോള്‍ മുഖത്ത് കാടുപോലെയാണ് താടി വളര്‍ത്തിയിരിക്കുന്നത്. ഫ്രീക്കന്‍ താടിക്കാരന്മാരെയാണ് പെണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ ഇഷ്ടം എന്നത് മറ്റൊരു കാര്യം. കട്ട താടി നിരവധി യുവാക്കളുടെ സ്വപ്നമാണ്. 

2019 ലെ ഏറ്റവും അടിപൊളി താടിയും മീശയും ആരുടേതാണെന്ന് അറിയാമോ? അമേരിക്കകാരായ ജെയ്സണ്‍ കിലെ , ജോ ഫാരല്‍ എന്നിവര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും അടിപൊളി താടിയും മീശയുമുളളത്. അമേരിക്കയില്‍ നടന്ന 'Beard and Moustache Championship' എന്ന മത്സരത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. 

 

(ഒന്നാം, രണ്ടാം സ്ഥാനം നേടിയ ജെയ്സണ്‍ കിലെ , ജോ ഫാരല്‍)

 

നീളമുളള ബ്രൌണ്‍ നിറത്തിലുളള താടിയെ പല രീതിയില്‍ വളച്ച് ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഇരുവരും. ഒപ്പം കൊമ്പന്‍ മീശയും. മറ്റ് ചിലര്‍ വളയും പോലെ താടി വെയ്ക്കുമ്പോള്‍ ചിലര്‍ താടിയില്‍ നക്ഷത്രം വരെ പണിയുന്നു. തലമുടിയിലും പരീക്ഷണങ്ങള്‍ നടത്തുന്നവരുണ്ട്. ക്രിസ്തുമസ് പപ്പയെ പോലെ താടി കട്ടിക്ക് വളര്‍ത്തിയാണ് ചിലര്‍ മത്സരത്തില്‍ പങ്കെടുത്തത്. 


കാണാം ചിത്രങ്ങള്‍