ഭക്ഷണത്തോടുള്ള ഇഷ്ടം കൊണ്ട് സ്വന്തമായി ഒരു റെസ്റ്റോറന്‍റ് ശൃംഖല തന്നെ ഗ്രേറ്റ് ഖാലി തുടങ്ങിയിട്ടുണ്ട്. 'ദ ഗ്രേറ്റ് ഖാലി ദാബ' എന്നാണിതിന്‍റെ പേര്. തന്‍റെ തന്നെ റെസ്റ്റോറന്‍റിലായിരുന്നു ഗ്രേറ്റ് ഖാലിയുടെ കുക്കിംഗ് പരീക്ഷണം. 

ഗ്രേറ്റ് ഖാലിയെ അറിയാത്ത ഇന്ത്യക്കാര്‍ കുറവായിരിക്കും. ഒരുപക്ഷേ പേരിലൂടെ പെട്ടെന്ന് ആളെ മനസിലായില്ലെങ്കിലും ചിത്രം കണ്ടാല്‍ തിരിച്ചറിയാത്തവര്‍ അപൂര്‍വമേ ഉണ്ടാകൂ. അന്തര്‍ദേശീയതലത്തില്‍ തന്നെ രാജ്യത്തിന്‍റെ യശസുയര്‍ത്തിയ ഗുസ്തി താരമാണ് ഗ്രേറ്റ് ഖാലി. 

ഹിമാചല്‍ സ്വദേശിയായ ദലിപ് സിംഗ് റാണ ഗ്രേറ്റ് ഖാലി എന്ന നിലയിലേക്ക് ഉയരുന്നതിന് പിന്നില്‍ ഒരുപാട് സഹനങ്ങളുടെയും പോരാട്ടങ്ങളുടെയും കഥകളുണ്ട്. എന്തായാലും ഇന്ന് അദ്ദേഹം അര്‍ഹിക്കുന്ന വിജയം നേടിയ താരമാണ്. 

അസാധാരണമായ ശരീരപ്രകൃതിയാണ് ഗ്രേറ്റ് ഖാലിയെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയര്‍ത്തിയതും. ഗുസ്തി താരമെന്ന നിലയില്‍ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും ഇപ്പോള്‍ അമ്പത്തിയൊന്നുകാരനായ ഗ്രേറ്റ് ഖാലി തിളങ്ങിനില്‍ക്കുകയാണ്. 

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അദ്ദേഹം. കരിയറുമായി ബന്ധപ്പെട്ട വീഡിയോകള്‍, അതുപോലെ തന്നെ രസകരമായ അനുഭവങ്ങളുടെ വീഡിയോകള്‍- ചിത്രങ്ങള്‍ എല്ലാം ഗ്രേറ്റ് ഖാലി സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ആരാധകര്‍ക്കായും ഫോളോവേഴ്സിനായും പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ചിരിക്കുന്നൊരു രസകരമായ വീഡിയോ ആണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഭക്ഷണപ്രിയനായ ഗ്രേറ്റ് ഖാലി പ്രൊഫഷണല്‍ ഷെഫുമാരെ പോലെ പാചകം ചെയ്യാൻ ശ്രമിക്കുന്നതാണ് വീഡ‍ിയോയിലുള്ളത്.

ഭക്ഷണത്തോടുള്ള ഇഷ്ടം കൊണ്ട് സ്വന്തമായി ഒരു റെസ്റ്റോറന്‍റ് ശൃംഖല തന്നെ ഗ്രേറ്റ് ഖാലി തുടങ്ങിയിട്ടുണ്ട്. 'ദ ഗ്രേറ്റ് ഖാലി ദാബ' എന്നാണിതിന്‍റെ പേര്. തന്‍റെ തന്നെ റെസ്റ്റോറന്‍റിലായിരുന്നു ഗ്രേറ്റ് ഖാലിയുടെ കുക്കിംഗ് പരീക്ഷണം. 

എന്നാല്‍ കടായിലെ എണ്ണയിലേക്ക് തീ പടര്‍ന്ന് മൊത്തത്തില്‍ തീ ആളിയതോടെ പാചകത്തിനുള്ള പദ്ധതി അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. റെസ്റ്റോറന്‍റിലെ ജീവനക്കാരെയും വീഡിയോയില്‍ കാണാം. എന്തായാലും അബദ്ധം സംഭവിച്ചതിന്‍റെ വീഡിയോ അദ്ദേഹം തന്നെയാണ് തന്‍റെ പേജില്‍ പങ്കുവച്ചിരിക്കുന്നത്. നരവധി പേരാണ് കമന്‍റിലൂടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തി അപകടമൊന്നും വരുത്തിവയ്ക്കരുതേ എന്ന് പലരും അദ്ദേഹത്തോട് സ്നേഹപൂര്‍വം ഉപദേശിക്കുന്നതും കമന്‍റുകളില്‍ കാണാം. 

ഗ്രേറ്റ് ഖാലി പങ്കുവച്ച വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'റോഡില്‍ ഡയമണ്ട് പാക്കറ്റ് വീണുപോയി'; പിന്നീട് നടന്നത്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo