ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ നമ്മെ പലതും ഓര്‍മ്മപ്പെടുത്തുകയോ, ചിന്തിപ്പിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനൊയരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. പ്രായമായവര്‍ അല്ലെങ്കില്‍ 'സീനിയര്‍ സിറ്റിസണ്‍' എന്ന വിഭാഗത്തില്‍ പെടുന്ന ആളുകളോട് ഇപ്പോഴും പലര്‍ക്കുമുള്ള മനോഭാവം എന്തെന്നാല്‍ അവര്‍ അവരുടെ 'നല്ല പ്രായം' എല്ലാം കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലേക്ക് കടക്കുന്നവരാണെന്ന് മാത്രമാണ്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും താല്‍ക്കാലികമായ ആസ്വാദനത്തിന് ചേരുംവിധം തമാശയോ അല്ലെങ്കില്‍ അത്തരത്തിലുള്ള വളരെ നിസാരമായ ഉള്ളടക്കങ്ങളോ ആകാറുണ്ട്.

എന്നാല്‍ ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ നമ്മെ പലതും ഓര്‍മ്മപ്പെടുത്തുകയോ, ചിന്തിപ്പിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനൊയരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. പ്രായമായവര്‍ അല്ലെങ്കില്‍ 'സീനിയര്‍ സിറ്റിസണ്‍' എന്ന വിഭാഗത്തില്‍ പെടുന്ന ആളുകളോട് ഇപ്പോഴും പലര്‍ക്കുമുള്ള മനോഭാവം എന്തെന്നാല്‍ അവര്‍ അവരുടെ 'നല്ല പ്രായം' എല്ലാം കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലേക്ക് കടക്കുന്നവരാണെന്ന് മാത്രമാണ്. 

ഏതെങ്കിലും വിധത്തിലുള്ള ആഘോഷവേളകളോ, വര്‍ണാഭമായ സമയങ്ങളോ ഒന്നും മുതിര്‍ന്നവര്‍ക്ക് രസിക്കില്ലെന്ന് തന്നെ ഇത്തരക്കാര്‍ ചിന്തിക്കും. എന്നാല്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പല വീഡിയോകളും വ്യക്തമാക്കും. 

ആഘോഷപൂര്‍വം നൃത്തം ചെയ്യുന്ന പ്രായമായവര്‍, പ്രേമിക്കുന്ന പ്രായമായ ദമ്പതികള്‍, അഭ്യാസങ്ങളോ സാഹസികമായ യാത്രകളോ നടത്തുന്ന പ്രായമായവര്‍ എല്ലാം ഈ വീഡിയോകളിലൂടെ നമ്മെ എത്രയോ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഒരു വിവാഹാഘോഷത്തിനിടെ മതിമറന്ന് നൃത്തം ചെയ്യുന്ന പ്രായമായ ഒരു മനുഷ്യനാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടി ലഭിക്കുന്നത്. 

മറ്റുള്ളവര്‍ക്കൊപ്പം പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ് ഇദ്ദേഹവും. എന്നാലിദ്ദേഹത്തിന്‍റെ നൃത്തത്തിന് വളരെയധികം പ്രത്യേകത തോന്നിക്കുന്നുണ്ട്. ഇതുതന്നെയാണ് വീഡിയോ കണ്ടവരെല്ലാം ചൂണ്ടിക്കാട്ടുന്നത്. 

ചുറ്റും കൂടിനില്‍ക്കുന്നവരുടെ ശ്രദ്ധയും കാര്യമായി ഇദ്ദേഹം തന്നെയാണ് പിടിച്ചുപറ്റുന്നത്. അധികം ബഹളങ്ങളില്ലാതെ ലളിതമായ ചുവടുകളോടെയാണ് ഇദ്ദേഹത്തിന്‍റെ നൃത്തം. എന്നാല്‍ ഭാവപ്രകടനങ്ങളും ശരീരത്തിന്‍റെ വടിവും താളബോധവുമെല്ലാം ഇദ്ദേഹത്തിന്‍റെ നൃത്തത്തെ ആകര്‍ഷകവും വ്യത്യസ്തവുമാക്കുന്നു.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇൻസ്റ്റഗ്രാമില്‍ വന്ന വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. യുവാവായിരുന്നപ്പോള്‍ ഇദ്ദേഹം ഒരു 'ഹീറോ' ആയിരുന്നിരിക്കുമെന്നും ഈ പ്രായത്തിലും കാണാൻ ഇത്രമാത്രം കൗതുകം തോന്നിപ്പിക്കാൻ സാധിപ്പിക്കുന്നത് ഭാഗ്യമാണെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റ് ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'ഭാര്യക്കായി പ്രേമപൂര്‍വം'; എഴുപതുകാരന്‍റെ ഡാൻസ് വൈറലാകുന്നു