മുഖക്കുരു, കറുത്ത പാടുകൾ, ബ്ലാക്ക് ഹെഡ്സ് തുടങ്ങി പല ചര്‍മ്മ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടാകാം. ചർമ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ക്രീമുകളും പലരും ഉപയോ​ഗിച്ചുവരുന്നു. എന്നാല്‍ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വേണ്ടത് ശരിയായ പോഷണമാണ്. പോഷകാഹാരം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ നിലനിര്‍ത്താം. 

ചര്‍മ്മത്തിന് പ്രായം തോന്നിക്കാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കം നിലനിര്‍ത്താനും ആവശ്യമായ വൈറ്റമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

വൈറ്റമിന്‍ സിയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രായധിക്യം മൂലമുള്ള ചുളിവുകളെയും പാടുകളെയും നീക്കം ചെയ്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. സ്കിന്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും ഇവയ്ക്ക് കഴിയും. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും ചര്‍മ്മം സുന്ദരമാക്കാനും വൈറ്റമിന്‍ സി സഹായിക്കും.

അതിനാല്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുന്തിരി, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, തക്കാളി, സ്ട്രോബറി തുടങ്ങിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

രണ്ട്...

ശരീരത്തിന്‍റെ കൃത്യമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകങ്ങളിലൊന്നാണ് വൈറ്റമിൻ ഇ. ഹൃദ്രോഗം, ക്യാൻസർ, ഓർമ്മക്കുറവ് തുടങ്ങിയ വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ഏറ്റവും ശക്തമായ ജീവകമാണിത്. അതേസമയം, സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നുകൂടിയാണ് വൈറ്റമിൻ ഇ.  വൈറ്റമിന്‍ ഇ-യിലും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിന് ഇവ മികച്ചതാണ്.

സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. വൈറ്റമിൻ ഇ ക്യാപ്സ്യൂളും ഇവയുടെ എണ്ണയും വിപണിയില്‍ ലഭ്യമാണ്. വയറില്‍ കാണപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ അകറ്റാനും വൈറ്റമിന്‍ ഇ സഹായിക്കും. വൈറ്റാമിൻ ഇ അടങ്ങിയ 'അണ്ടർ ഐ ക്രീം' പുരട്ടുന്നത് കണ്ണിനടിയിലെ കറുത്ത പാടുകള്‍ മാറാനും നല്ലതാണ്. 

മൂന്ന്...

ശരീരത്തില്‍ ആവശ്യത്തിന് വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് പലപ്പോഴും ചര്‍മ്മത്തിന് പല  പ്രശ്നങ്ങളും സൃഷ്ടിക്കാം. അതുമാത്രമല്ല, വൈറ്റമിൻ ഡി ഇല്ലെങ്കിൽ കാൽസ്യത്തിന്‍റെ ആഗിരണവും നടക്കില്ല. അതോടെ എല്ലുകളുടെ വളർച്ച മുരടിച്ചു തുടങ്ങും. സൂര്യപ്രകാശത്തിലെ അൽട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ തികച്ചും 'ഫ്രീ'യായി കിട്ടുന്നതാണ് വൈറ്റമിന്‍ ഡി. 

Also Read: ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ..? തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍...