Asianet News MalayalamAsianet News Malayalam

ഇക്കാര്യങ്ങള്‍ നിങ്ങളുടെ പ്രായം കൂട്ടും...

നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമമാണ്​. പ്രായം തോന്നിക്കുന്നതിൽ ചർമ സംരക്ഷണം പ്രധാനഘടകമാണ്​.  

these things make your skin age faster
Author
Thiruvananthapuram, First Published Apr 24, 2019, 9:50 PM IST

നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമമാണ്​. പ്രായം തോന്നിക്കുന്നതിൽ ചർമ സംരക്ഷണം പ്രധാനഘടകമാണ്​.  പ്രായമാകുന്നതിനനുസരിച്ച്​ ചർമത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ  ചുളിവുകളും വരകളും വീഴ്​ത്താൻ ഇടയാക്കുന്നു. നമ്മുടെ ചില ദൈനന്തിന ശീലങ്ങൾ ചർമത്തിലെ പ്രായക്കൂടുതൽ തോന്നിപ്പിക്കാൻ കാരണമാകുന്നു. ആറ്​  ശീലങ്ങൾ ഒഴിവാക്കുന്നത്​ ചർമത്തെ സംരക്ഷിക്കാനും പ്രായംതോന്നിക്കുന്നത്​ തടയാനും സഹായിക്കും. 

ഉറക്കക്കുറവ്​

നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന്​ ആവശ്യമായ അളവിലുള്ള ഉറക്കം ആവശ്യമാണ്​. ശരിയായ അളവിൽ ഉറക്കമില്ലായ്​മ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക്​ വഴിവെക്കും. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും അനിയ​ന്ത്രിതമായ ചർമത്തിനും വഴിവെക്കും. ഇത്​ പ്രായക്കൂടുതൽ തോന്നാനും വഴിവെക്കും. 

അമിത മദ്യപാനം

മദ്യം കുടിക്കുന്നത് ശരീരത്തിലെ ജ്വലനം ഉയർത്തും. ഇത് ശരീരപോഷണത്തെ  മന്ദഗതിയിലാക്കും. ഇത് ശരീരത്തിൽ സമ്മർദ്ദം ചെലുത്തുകയും പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യാം. ഇത് ചർമ്മത്തെ വരണ്ടതാക്കാനും നിങ്ങളെ ക്ഷീണിപ്പിക്കാനും വഴിവെക്കും.

അമിതമായി ചർമം ഉരിയുന്നത്​

നശിച്ച കോശങ്ങൾ നീക്കാനായി ചർമമുരിയൽ നടത്താറുണ്ട്​. എന്നാൽ ഇത്​ അമിതമായി ചെയ്യുന്നത്​ നിങ്ങളുടെ ചർമത്തിലെ ജലാംശം നഷ്​ടപ്പെടാൻ ഇടവരുത്തും. ഇത്​ ചർമത്തെ വരണ്ടതാക്കുകയും പാടുകൾ വരുത്തുകയും ചെയ്യും. 

പുകവലി 

പുകവലിക്ക്​ ഒട്ടേറെ ദോഷങ്ങളുണ്ട്​. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഈ ശീലം കാൻസറിനും കാരണമാകുന്നു. പുകവലി നിങ്ങളുടെ ചർമ​ത്തിൽ പ്രായത്തിന്‍റെ അടയാളങ്ങൾ കൊണ്ടുവരും. സിഗരറ്റിൽ നിന്നുള്ള ചൂട്​ നിങ്ങളുടെ ചർമത്തെ നേരിട്ട്​ ചൂടാക്കുകയും ഇലാസ്​റ്റികതയിൽ മാറ്റം വരുത്തുകയും വിറ്റാമിൻ എ യുടെ അളവ്​ ഗണ്യമായി കുറക്കുകയും ചെയ്യും. ഇത്​ ചർമം വരണ്ടതാക്കാനും ഇടയാക്കും. 

സൂര്യതാപമേൽക്കൽ

അമിതമായി സൂര്യപ്രകാശമേൽക്കുന്നത്​ ചർമ്മത്തിന്‍റെ ഇലാസ്​റ്റികത നഷ്​ടപ്പെടുത്തുകയും പ്രായം തോന്നിക്കാൻ കാരണമാവുകയും ചെയ്യുന്നു.  ഇത്​ ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാൻ ഇടയാക്കും. നാം പുറത്തേക്ക് പോകുമ്പോൾ പരമാവധി സൂര്യതാപമേൽക്കുന്നത്​  ഒഴിവാക്കാൻ ശ്രമിക്കണം. 

വ്യായാമക്കുറവ്​

വ്യായാമ ചലനങ്ങൾ  പേശികളെ ശക്​തിപ്പെടുത്തുകയും അത്​ ശരീരത്തിന്​ യൂവനം നൽകുകയും ചെയ്യും. ഇത്​ ചർമത്തെ കൂടുതൽ ശക്​തിയുള്ളതാക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തി​ന്‍റെ എല്ലാഭാഗത്തും പോഷണഗുണങ്ങും രക്​തവും എത്താൻ ഇടയാക്കുന്നു. ഇതിന്‍റെ ഗുണം ചർമത്തിനും ലഭിക്കും. 


 

Follow Us:
Download App:
  • android
  • ios