ഭൂചലനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കള്ളന്‍ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ടുപോയത്. ഇരുപതിനായിരത്തിലേറെ പേരാണ് ഫേസ്ബുക്കിലൂടെ കള്ളനെ കണ്ടുകൊണ്ടിരുന്നത്. 

ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ (phone) തട്ടിപ്പറിച്ച കള്ളനെ (thief) തത്സമയം കണ്ടത് 20,000ലേറെ പേര്‍. ഈജിപ്തിലാണ് സംഭവം നടന്നത്. ഫേസ്ബുക്ക് ലൈവ് (facebook live) ചെയ്തുകൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ (journalist) ഫോണാണ് കള്ളന്‍ ബൈക്കിലെത്തി തട്ടിപ്പറിച്ചത്. എന്നാല്‍ ഫോണില്‍ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെന്ന കാര്യം കള്ളന്‍ അറിഞ്ഞില്ല.

ഭൂചലനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കള്ളന്‍ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ടുപോയത്. ഇരുപതിനായിരത്തിലേറെ പേരാണ് ഫേസ്ബുക്കിലൂടെ കള്ളനെ കണ്ടുകൊണ്ടിരുന്നത്. ഈജിപ്തിലെ ശുബ്ര അല്‍ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്.

ബൈക്കിന് മുന്‍ ഭാഗത്ത് ഫോണ്‍ വച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ കൃത്യമായി ലൈവിലൂടെ കാണാമായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കള്ളനെ പൊലീസ് ഉടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ ഇതിനോടകം തന്നെ 70 ലക്ഷത്തിലേറെ പേരാണ് കണ്ടത്. 

Also Read: ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിത 'അതിഥി'; പിടികൂടി റിപ്പോർട്ടർ; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona