Asianet News MalayalamAsianet News Malayalam

വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...

രാവിലെ  ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. 

things you must do to get rid of  bad breath
Author
Thiruvananthapuram, First Published Sep 1, 2020, 11:06 AM IST

പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. രാവിലെ  ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ വായ്നാറ്റം പലരെയും പിന്തിരിപ്പിക്കാം. 

ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. 

വായ്‌നാറ്റം അകറ്റാൻ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ദന്തശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് വായ്‌നാറ്റം ഉള്ളവർ ആദ്യം ചെയ്യേണ്ടത്. ദിവസവും രണ്ടു നേരവും നന്നായി ബ്രഷ് ചെയ്യുക. പലർക്കും രാത്രി പല്ല് തേയ്ക്കാൻ മടിയാണ്. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ വരികയും അവ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കുന്നതോടെ രൂക്ഷമായ ദുർഗന്ധം വായിൽ നിന്നും ഉണ്ടാകും. അതിനാല്‍ രണ്ടുനേരം പല്ല് തേയ്ക്കാന്‍ ശ്രമിക്കുക. 

രണ്ട്...

പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക. 

മൂന്ന്...

മോണരോഗമോ മോണവീക്കമോ പൂപ്പലോ മറ്റ് ദന്ത രോഗങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ദന്ത രോഗ വിദഗ്ധനെ കാണുക.

നാല്...

മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. ഇവ വായ്‌നാറ്റം  ഉണ്ടാക്കാം. 

അഞ്ച്...

ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും.

ആറ്...

ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്‌നാറ്റം രൂക്ഷമാകാൻ കാരണമാകും. 

ഏഴ്...

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾക്ക് വായ്നാറ്റത്തെ ശമിപ്പിക്കാന്‍ സാധിക്കും. 

എട്ട്...

ആഹാരത്തിനു ശേഷം കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ഒന്‍പത്...

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

പത്ത്...

ഇടയ്ക്ക് ച്യൂയിംങ്ഗം ചവയ്ക്കുന്നതും വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കും. 'ഷുഗര്‍ ഫ്രീ' ച്യൂയിംങ്ഗം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 

Also Read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്തു കൂട്ടുന്ന ആറ് തെറ്റുകള്‍...
 


 

Follow Us:
Download App:
  • android
  • ios