പ്രണയമായാലും സൗഹൃദമായാലും തുറന്നുളള സംസാരം ആ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും. എന്നാല്‍ ചില കാര്യങ്ങള്‍ പറയാതെ തന്നെ പങ്കാളി തിരിച്ചറിയണം എന്ന ചിന്ത പലരിലുമുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍‌ക്കാണ് ഇത്തരം ചിന്തകള്‍ കൂടുതലുളളത്. അവര്‍ തങ്ങളുടെ കാമുകന്‍ / ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരം ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

'ഐ ലവ് യു'  എന്ന മൂന്നുവാക്കുകളാണ് അവള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. എത്ര സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും അത് തന്‍റെ പുരുഷന്‍റെ നാവില്‍ നിന്ന് കേള്‍ക്കണമെന്ന് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നു.

രണ്ട്...

സ്പര്‍ശനം ഒരു ബന്ധത്തില്‍ വളരെ പ്രധാനമാണ്. സ്പര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത് സെക്സ് മാത്രമല്ല. ഒന്നു പുറത്ത് പോകുമ്പോള്‍ അവളുടെ കൈ പിടിച്ചു നടക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം ചെറിയ കാര്യങ്ങള്‍ അവള്‍ ചോദിക്കില്ല. 

മൂന്ന്...

നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം അവളെയും കൂട്ടണം എന്ന ആഗ്രഹം ഏതൊരും സ്ത്രീക്കും ഉണ്ടാകാം. സുഹൃത്തുകളോടൊപ്പം യാത്രകള്‍ പോകുമ്പോള്‍ അവളെ ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കളുടെ മുന്‍പില്‍ വെച്ച് അവളെയും നന്നായി പരിഗണിക്കുക. 

നാല്...

സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. അവള്‍ക്ക് കൊടുക്കാന്‍ പറ്റാവുന്ന സര്‍പൈസുകള്‍ നല്‍കുക. വിലയേറിയ ഗിഫ്റ്റിനെക്കാള്‍ നിങ്ങളുടെ വിലപ്പെട്ട സമയമാകും അവള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. വലപ്പോഴും പുറത്തു പോയി ഡിന്നര്‍ കഴിക്കുക , അവള്‍ക്ക് ഇഷ്ടമുളള സുഹൃത്തുക്കള്‍ , വ്യക്തികള്‍ എന്നിവരെ സര്‍പ്രൈസായി മുന്നില്‍ കൊണ്ടുനിര്‍ത്തുക തുടങ്ങിയവയൊക്കെ ചെയ്തു നോക്കൂ , അത് അവള്‍ നിങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നുണ്ട്.