ദാഹിച്ച് വലഞ്ഞ ആന വാട്ടർ ടാങ്കർ നിർത്തി വെള്ളം കുടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കർണാടകയിലെ ബെല്ലാരിയിലെ ഹംപി ഉത്സവ വേളയിലായിരുന്നു സംഭവം. 

വെള്ളിയാഴ്ച ദിവസം ഹംപി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ശോഭാ യാത്രയിലാണ് സംഭവം നടന്നത്. ആന അടുത്തേക്ക് വരുന്നതു കണ്ട ഡ്രൈവർ ആദ്യം ഒന്ന് പേടിച്ചു. ശേഷം ആന ടാങ്കറിന്റെ അടപ്പ് തുറക്കാൻ ശ്രമിച്ചതോടെ കാര്യം മനസ്സിലായ ഡ്രൈവർ അത് തുറന്ന് നൽകി. 

 

തുടര്‍ന്ന് ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം ആന അവിടെനിന്നു മടങ്ങി. ദാഹം ശമിപ്പിച്ച ശേഷം ആന വീണ്ടും ഘോഷയാത്രയിൽ മുന്നോട്ട് നീങ്ങുകയും ചെയ്തു. 

Also Read: ബസ് തടഞ്ഞ് ആനയുടെ മോഷണം; തുമ്പിക്കൈക്കിടയിൽ ഞെരുങ്ങി ഡ്രൈവർ