ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങളാണ് വർക്ക് ഫ്രം ഹോമിലുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന രസകരമായ ഒരു ആനിമേറ്റഡ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.

കൊവിഡ് വ്യാപനം തടയാനായി ഇന്ന് മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് തന്നെ ഓഫീസ് ജോലികൾ ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്. 'വർക്ക് ഫ്രം ഹോം' ആയതോടെ ഇന്ന് മിക്കവരും പതിവായി കേൾക്കുന്ന ഒരു കാര്യമാണ്... 'സുഖമാണല്ലോ, ഇനി പുറത്തൊന്നും പോകണ്ടല്ലോ, വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യാമല്ലോ... ' എന്നാൽ ഈ പറയുന്ന സുഖം ശരിക്കും വർക്ക് ഫ്രം ഹോമിനുണ്ടോ?

ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങളാണ് വർക്ക് ഫ്രം ഹോമിലുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന രസകരമായ ഒരു ആനിമേറ്റഡ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. വിനു ജോസഫ് എന്ന വ്യക്തി തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ നേരിടുന്ന ചില പ്രശ്നങ്ങൾ തമാശരൂപേണയാണ് വിനു അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തിലധികം പേർ വീ‍ഡിയോ കണ്ട് കഴിഞ്ഞു. ഇടയ്ക്കിടെ കറന്റ് പോവുക, നെറ്റ് കണക്ഷൻ പ്രശ്നം ഉണ്ടാവുക, വീഡിയോ കോൺഫറൻസിനിടെ വീട്ടിലെ ബഹളങ്ങൾ ഇതെല്ലാം തന്നെ വീഡ‍ിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീഡിയോയ്ക്ക് താഴേ രസകരമായ കമന്റുകളും ചിലർ ചെയ്തിട്ടുണ്ട്. മാത്രമല്ല, വീഡിയോയുടെ ആശയത്തെ അഭിനന്ദിച്ചും മറ്റ് ചിലർ കമന്റ് ചെയ്തു.

'വര്‍ക്ക് ഫ്രം ഹോം' നിങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന അഞ്ച് പ്രശ്‌നങ്ങള്‍...

ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ...

View post on Instagram