വിരലില്‍ തൂക്കി നടക്കാവുന്നത്രേയുളളൂ, ഇതാണ്  ലോകത്തിലെ ഏറ്റവും ചെറിയ ബാഗ്. അമേരിക്കൻ മ്യൂസിക് അവാർ‍ഡ്സിന്റെ റെഡ് കാര്‍പറ്റിൽ ഗായിക ലിസോ ആണ് ഒരു ഇഞ്ച് വലുപ്പമുള്ള ഈ ബാഗുമായി തിളങ്ങിയത്. 

രണ്ട്  ഔട്ട്ഫിറ്റുകളില്‍ 31കാരി ലിസോ എത്തിയിട്ടും എല്ലാവരുടെയും കണ്ണുടക്കിയത് വിരലിൽ തൂക്കിയ ബാഗിലാണ്. വെളുത്ത ലെതർ കൊണ്ടുള്ള വാലന്റീനോ ബാഗാണത്. ഒരു മിഠായി എങ്കിലും  ആ ബാഗിനുളളില്‍ കയറുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

 

 

‘ന്യൂ ആർടിസ്റ്റ് ഓഫ് ദ് ഇയർ’ ഉൾപ്പടെ മൂന്ന് അവാർഡുകൾക്ക് നോമിനേഷൻ‌ നേടിയാണ് ലിസോ മ്യൂസിക് അവാർ‍ഡ്സിന് എത്തിയത്. ഓഫ് ഷോള്‍ടര്‍ ഡ്രസ്സിലും പിങ്ക് ഗൌണിലുമാണ് താരം തിളങ്ങിയത്.