ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുന്നുണ്ട്. കാരണം തടി പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്ന് സൃഷ്ടിക്കുന്നത്. വീട്ടമ്മമാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ചെറുപ്പക്കാരാണെങ്കില്‍ ജിമ്മില്‍ പോയും ഡയറ്റ് ചെയ്തും തടി കുറയ്ക്കുന്നത് കാണാം.

ഇവിടെയൊരു 39 വയസ്സുകാരി രണ്ട് മാസം കൊണ്ട് കുറച്ചത് 10 കിലോയാണ്. ടീനയുടെ ശരീരഭാരം 89 കിലോയായിരുന്നു. രണ്ടാമത്തെ പ്രസവത്തിന് ശേഷമാണ് സ്കൂള്‍ അധ്യാപിക കൂടിയായ ടീനയുടെ തടി കൂടിയത്.  തന്‍റെ ഈ അമിതഭാരം ടീനയെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.

ശരീരഭാരം കുറയ്ക്കാൻ ടീന ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

ഒരു കപ്പ് ഗ്രീന്‍ ടീ, ഒരു മുട്ട പിന്നെ ചിക്കനുമാണ് പ്രഭാതഭക്ഷണം. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കും. 

ഉച്ചയ്ക്ക്...

ചിക്കന്‍ അല്ലെങ്കില്‍ മത്സ്യം ഒപ്പം ഒരു ബൌളില്‍ പച്ചക്കറി. 

രാത്രി...

രാത്രി വളരെ കുറച്ച് ഭക്ഷണം മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ. മത്സ്യമോ മുട്ടയോ ഒപ്പം പച്ചക്കറിയുമാണ് രാത്രി കഴിക്കുന്നത്. 


ഓരോ രണ്ട് ദിവസം കൂടുമ്പോള്‍ നടക്കാന്‍ പോകുന്നത് മാത്രമാണ് വ്യായാമം.