ഒറ്റനോട്ടത്തില്‍ നമ്മെ ഒന്ന് ഭയപ്പെടുത്തുകയും എന്നാല്‍ അതുപോലെ തന്നെ നമ്മളില്‍ ൗതുകം ജനിപ്പിക്കുന്നതുമായ ചിത്രം. മരത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന, പത്തി വിടര്‍ത്തിയ പാമ്പുകളാണ് ചിത്രത്തിലുള്ളത്

ഓരോ ദിവസവും വ്യത്യസ്തമായതും, നമ്മെ കൗതുകത്തിലാഴ്ത്തുന്നതുമായ എത്രയോ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ (Social Media ) വരുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കും വീഡിയോ ( Animal Video ) കള്‍ക്കും കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. 

ഇവയില്‍ പലപ്പോഴും ഒരേസമയം നമ്മെ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഉള്‍പ്പെടാറുണ്ട്. അത്തരമൊരു ചിത്രത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് നിന്ന് പകര്‍ത്തിയത് എന്ന പേരില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു ചിത്രമാണിത്. 

ഒറ്റനോട്ടത്തില്‍ നമ്മെ ഒന്ന് ഭയപ്പെടുത്തുകയും എന്നാല്‍ അതുപോലെ തന്നെ നമ്മളില്‍ ൗതുകം ജനിപ്പിക്കുന്നതുമായ ചിത്രം. മരത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന, പത്തി വിടര്‍ത്തിയ പാമ്പുകളാണ് ചിത്രത്തിലുള്ളത്. ഒന്നല്ല, മൂന്ന് മൂര്‍ഖന്മാരാണ് ഇതെന്നാണ് ചിത്രം ആദ്യമായി പങ്കുവയ്ക്കപ്പെട്ട ഫേസ്ബുക്ക് ഗ്രൂപ്പ് അംഗം പറയുന്നത്. 

'ഇന്ത്യന്‍ വൈല്‍ഡ്‌ലൈഫ്' എന്ന ഗ്രൂപ്പിലാണ് ചിത്രം വന്നത്. നാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ പാമ്പുകളെ കാട്ടിലേക്ക് തുറന്നുവിട്ടതിന് ശേഷം പകര്‍ത്തിയ ചിത്രമാണിതെന്നാണ് ചിത്രം പങ്കുവച്ച രാജേന്ദ്ര സെമാല്‍കര്‍ എന്നയാള്‍ അറിയിച്ചത്. ഇതേ ചിത്രം പിന്നീട് 'ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്' ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിലും പങ്കുവച്ചു. 

Scroll to load tweet…

എല്ലായിടത്തും നിറഞ്ഞ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. മൂന്ന് മൂര്‍ഖന്മാര്‍ ഒരുപോലെ നില്‍ക്കുന്ന കാഴ്ച ജീവിതത്തില്‍ തന്നെ ഒരിക്കല്‍ പോലും കാണാന്‍ സാധിക്കാത്തത് ആണെന്നും അത് ചിത്രത്തിലൂടെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും നിരവധി പേര്‍ കുറിക്കുന്നു. അതേസമയം ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് ചിലര്‍ രംഗത്തെത്തിയിട്ടുമുണ്ട്. 

അത്തരം ചര്‍ച്ചകള്‍ ഒരിടത്ത് നടക്കുമ്പോള്‍ തന്നെ ചിത്രം നല്‍കുന്ന അനുഭവത്തില്‍ തുടരുകയാണ് അധികപേരും. നിരവധി പേരാണ് ഇത് സോഷ്യല്‍ മീഡിയയില്‍ അടിക്കുറിപ്പോടെ പങ്കുവയ്ക്കുന്നത്. ചിലരില്‍ അത്ഭുതവും, ചിലരില്‍ ഭയവും, മറ്റ് ചിലരില്‍ ഭക്തിയും ആരാധനയുമെല്ലാം നിറച്ചുകൊണ്ട് മൂര്‍ഖന്മാരുടെ ചിത്രം വൈറലാവുകയാണ്.

Also Read:- പെരുമ്പാമ്പിനെ ഓമനിക്കുന്ന യുവതി; വൈറലായി വീഡിയോ