ഭർത്താവിന് ദീർഘായുസ് ലഭിക്കാൻ രാജ്യത്തെ സ്ത്രീകൾ ഉപവസിച്ച് പ്രാർത്ഥിക്കുന്ന ദിനമാണ് 'കാർവ ചൗഥ്'. ഉത്തർപ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലെ കൃഷ്ണ എന്ന യുവാവിന് മൂന്ന് ഭാര്യമാരാണ് ഉള്ളത്.  ഭർത്താവിന് ദീർഘായുസ് ലഭിക്കാൻ മൂന്ന് ഭാര്യമാരും  'കാർവ ചൗഥ്'  ദിനത്തിൽ ആയുരാരോഗ്യസൗഖ്യ പ്രാർത്ഥനകൾ നടത്തി.

ശോഭ, റിന, പിങ്കി ഇങ്ങനെ മൂന്ന് ഭാര്യമാരാണ് കൃഷ്ണയ്ക്കുള്ളത്. ഇവർ മൂന്ന് പേരും സഹോദരിമാരാണ്. 12 വർഷം മുമ്പ് ഒരു ചടങ്ങിൽ വച്ചാണ് കൃഷ്ണ ഈ മൂന്ന് പേരെയും വിവാഹം ചെയ്തതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഈ മൂന്ന് ഭാര്യമാർക്കും രണ്ട് കുട്ടികൾ വീതമുണ്ട്.  കാൻഷി റാം കോളനിയിലാണ് ഇവർ താമസിച്ച് വരുന്നത്. ‍‍കൃഷ്ണ മൂന്ന് ഭാര്യമാരുമായി വളരെ സന്തോഷത്തിലാണ് കഴിഞ്ഞ് വരുന്നത്.

മൂന്ന് പേർക്കും തുല്യസ്ഥാനമാണ് കൃഷ്ണ നൽകിയിരിക്കുന്നതെന്ന് കുടുംബത്തിലെ ഒരു അംഗം പറയുന്നു. മൂന്ന് പേരും ബിരുദധാരികളാണ്. 12 വർഷമായി വളരെ സന്തോഷത്തിലാണ് ഇവർ പോകുന്നത്. എന്ത് കൊണ്ടാണ് സഹോദരിമാരായ ഇവരെ വിവാഹം കഴിച്ചതെന്നതിനുള്ള മറുപടി കൃഷ്ണ ഇതുവരെ നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. 

കണ്ടാല്‍ 'സിംപിള്‍'; കരീനയുടെ ചെരിപ്പിന്‍റെ വില കേട്ട് അമ്പരന്ന് ഫാഷന്‍ ലോകം!...