ഇയാൾ ഇത്രയ്ക്ക് ക്രൂരനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. ​ഗർഭിണിയാണെന്ന് അറിഞ്ഞ അന്ന് മുതൽ അയാൾ എന്നെ മാനസികമായും ശാരീരികമായും ഉപ​ദ്രവിക്കാൻ തുടങ്ങിയെന്ന് ഗെമ്മ‌ ഗ്രിഫ്ത്ത് പറയുന്നു. അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ 41കാരനായ കെൽ‌വിൻ‌ കോൺ‌വെൽ‌ കാമുകി ഗെമ്മ‌ ഗ്രിഫ്ത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. 

കാമുകൻ കെൽ‌വിൻ‌ ഗെമയെ ഉപ​ദ്രവിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. മദ്യപിച്ചെത്തിയ കെൽ‌വിൻ‌ ഗെമയുടെ വീട്ടിൽ അതിക്രമിച്ച് കയറി. ​ഗെമ വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ​കെൽ‌വിൻ‌ തള്ളി തുറന്നു. ​വീടിനുള്ളിൽ ഗെമയുടെ നിലവിളി കേട്ട് അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് വരുമ്പോൾ ഇവിടെ യാതൊന്നും സംഭവിച്ചിട്ടില്ല. മറ്റാരെങ്കിലും മർദ്ദിച്ചുവെന്ന് വേണം പൊലീസിനോട് പറയാനെന്നും ഇല്ലെങ്കിൽ കൊന്നു കളയുമെന്നും കെൽ‌വിൻ‌ ഭീഷണിപ്പെടുത്തിയിരുന്നതായി ​ഗെമ പറയുന്നു. പൊലീസ് ഉടനെ എത്തി അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശാരീരിക ഉപദ്രവത്തിന് പ്രസ്റ്റൺ ക്രൗൺ കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് കോടതി എട്ട് വർഷം ജീവപര്യന്ത ശിക്ഷയ്ക്ക് വിധിച്ചു.

കെൽ‌വിൻ പറഞ്ഞത് പൊലീസ് വിശ്വസിച്ചില്ല, കാരണം, വീട് ഒരു കൊലപാതകം നടന്ന അവസ്ഥയായിലായിരുന്നു. രക്തം തെറിച്ച ചുറ്റിക തറയിൽ നിന്ന് കണ്ടെത്തിയിരുന്നു. ആ സംഭവത്തിന് ശേഷം ആകെ തളർന്നു പോയെന്നും പഴയത് പോലെ ആകാനാകുമോ എന്ന് പോലും ഭയപ്പെട്ടിരുന്നുവെന്നും ​ഗെമ പറയുന്നു. 

പരിശോധനയിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) എന്ന രോ​ഗം ബാധിച്ചിട്ടുള്ളതായി കണ്ടെത്തി. ഈ രോ​ഗം അത്ര വലിയ സംഭവമായി കാണുന്നില്ല. ഏഴുമാസം പ്രായമുള്ള ആരോ​ഗ്യമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് ഇപ്പോൾ. എന്റെ മകളാണ് എന്റെ ലോകം. ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും മകൾക്ക് വേണ്ടിയിട്ടാണ് - ​ഗെമ പറയുന്നു. 

ഇംഗ്ലണ്ടിലെ ലാൻസ്ഷെയറിൽ വച്ചാണ് അയാളെ ആദ്യമായി പരിചയപെടുന്നത്. അന്ന് അദ്ദേഹം വളരെ നല്ല സ്വഭാവക്കാരനായിരുന്നു. എപ്പോഴും സന്തോഷത്തോടെ ചിരിച്ച് കൊണ്ടിരിക്കുന്ന നല്ലൊരു മനുഷ്യൻ. ഇടയ്ക്ക് വച്ചാണ് അദ്ദേഹം മദ്യപിക്കാൻ തുടങ്ങിയത്. മദ്യപാനം തുടങ്ങിയതോടെ വീട്ടിൽ വന്ന് എന്നും ഉപദ്രവിക്കുമായിരുന്നുവെന്ന് ​ഗെമ പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും കെൽ‌വിൻ‌ സമ്മതിച്ചിരുന്നില്ല. 

ജിമ്മിൽ പോകാൻ പാടില്ല, അനുവാദം ചോദിച്ച് ശേഷം മാത്രം പുറത്ത് പോവുക അങ്ങനെ പലതരത്തിലുള്ള നിബന്ധനകൾ അയാൾ വച്ചിരുന്നുവെന്നും ​അവർ പറയുന്നു. സുഹൃത്തുക്കളുമായി പുറത്ത് പോകാനോ ബന്ധുക്കളെ ഫോണിൽ വിളിക്കാനോ കെൽ‌വിൻ‌ സമ്മതിരിച്ചിരുന്നില്ല. അയാളിൽ നിന്ന് രക്ഷപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ടെന്ന്
- ​ഗെമ പറയുന്നു.