Asianet News MalayalamAsianet News Malayalam

"ഞാൻ ചൈനക്കാരനല്ല, കൊറോണ തമാശയായി ആണോ തോന്നുന്നത് ?" മലയാളത്തിൽ 'ചിന്നപയ്യൻ' പറഞ്ഞത്...

കൊറോണയുടെ പേരിലുള്ള തമാശകൾ അവസാനിപ്പിക്കണമെന്ന  'ചിന്നപയ്യൻ' എന്ന ടിക്ടോക് അക്കൗണ്ടിലൂടെ നിരവധി ആരാധകരുള്ള മലേഷ്യൻ സ്വദേശി ബ്ലെയ്ക്ക് യാപ്പ്. തന്‍റെ ടിക്ടോക് വീ‍ഡിയോകൾക്ക് താഴെ വരുന്ന കമന്‍റുകളെ വിമര്‍ശിച്ചാണ് ബ്ലെയ്ക്ക് രംഗത്തെത്തിയത്. 

tik tok fame chinepaiyen blake yap speaks about corona comedies
Author
Thiruvananthapuram, First Published Mar 26, 2020, 9:39 AM IST

കൊറോണയുടെ പേരിലുള്ള തമാശകൾ അവസാനിപ്പിക്കണമെന്ന  'ചിന്നപയ്യൻ' എന്ന ടിക്ടോക് അക്കൗണ്ടിലൂടെ നിരവധി ആരാധകരുള്ള മലേഷ്യൻ സ്വദേശി ബ്ലെയ്ക്ക് യാപ്പ്. തന്‍റെ ടിക്ടോക് വീ‍ഡിയോകൾക്ക് താഴെ വരുന്ന കമന്‍റുകളെ  വിമര്‍ശിച്ചാണ് ബ്ലെയ്ക്ക് രംഗത്തെത്തിയത്. ചൈനക്കാരനാണെന്നു കരുതിയാണ് കൊറോണയുമായി ബന്ധപ്പെട്ട കമന്‍റുകൾ ഇടുന്നതെന്നും എന്നാൽ കൊറോണ  തമാശയല്ലെന്നും ബ്ലെയ്ക്ക് പറഞ്ഞു.

മലയാളത്തിലുള്ള വീഡിയോ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്താണ് ബ്ലെയ്ക് ടിക്ടോക്കിൽ ആരാധകരുടെ ഇഷ്ടം നേടിയത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ പാട്ടു പാടിയും അഭിനയിച്ചുമാണ് ചിന്നപയ്യന്‍ ടിക് ടോകില്‍ സ്റ്റാറായത്. 10 ലക്ഷത്തിലധികം പേർ ടിക്ടോക്കിൽ ബ്ലെയ്ക്കിനെ പിന്തുടരുന്നുണ്ട്. എന്നാൽ ഇപ്പോൾ ബ്ലെയ്ക്ക് പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക്  താഴെ കൊറോണയുമായി ബന്ധപ്പെട്ട തമാശ കമന്‍റുകളാണ് ലഭിക്കുന്നത്. 'അയ്യോ കൊറോണ, ഓടിക്കോ', 'ചൈനക്കാരനല്ലേ ഇവനെ തിരിച്ചയക്കൂ' എന്നിങ്ങനെയുളള കമന്‍റുകളാണ് ചിന്നപയ്യനെ വേദനിപ്പിക്കുന്നത്. ദയവ് ചെയ്ത് ഇത്തരം കമന്‍റുകള്‍ ഒഴിവാക്കൂ എന്ന അഭ്യര്‍ത്ഥനയുമായാണ് ബ്ലെയ്ക്ക് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

"നമസ്കാരം, ഞാൻ ബ്ലെയ്ക്ക്. എന്നെ ചിന്നപയ്യൻ എന്നു വിളിക്കും. ഞാനൊരു മലേഷ്യനാണ്, ചൈനക്കാരനല്ല. എന്റെ ടിക്ടോക് വിഡ‍ിയോസിനു താഴെ കൊറോണ വൈറസ് എന്ന് എഴുതി കളിയാക്കുന്നവരെ, ഇതു വലിയ തമാശയല്ല. നമ്മുടെ ലോകത്തിന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ്. അതിന് വലിയൊരു കാരണം പലരും ഇതിനെ തമാശയായി കാണുന്നതാണ്. ലോകത്തിലെ പലസ്ഥലങ്ങളിലും ആൾക്കാർ വീട്ടിലും വേറെ സ്ഥലങ്ങളിലുമായി കുടുങ്ങിയിരിക്കുകയാണ്. ആൾക്കാർ മരിക്കുകയാണ്. ഇതെല്ലാം നിങ്ങൾക്ക് തമാശയായി ആണോ തോന്നുന്നത് ? എല്ലാവരും വീട്ടിലിരിക്കുക. ഇടയ്ക്കിടെ കൈ നന്നായി കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക. പോകുമ്പോൾ മാസ്ക് ഇടാൻ മറക്കരുത്. നന്ദി"- ബ്ലെയ്ക്കിന്റെ വാക്കുകൾ ഇങ്ങനെ. 

 
 
 
 
 
 
 
 
 
 
 
 
 

(Malayalamമലയാളം) Please Share. To people who thinks #CoronaVirus #Covid19 is a joke & doesnt take it seriously. My country Malaysia is on #RestrictedMovementOrder because the case confirmed is rising everyday, our frontliners are struggling but we are staying at home & practicing social distancing to help decrease infections. Just one month ago, we thought our country would not be in the situation it is in right now, so please, do not take this as a joke. It can easily spread when you are exposed to a positive patient ( who may or not developed symptoms yet ), that's why its important to stay away from crowds, mass gatherings, and stay home. And most importantly, wash your hands with soap or sanitize it properly. . . #Chinepaiyen #kerala #malayalam

A post shared by Blake Yap (@chinepaiyenofficial) on Mar 23, 2020 at 6:18am PDT

Follow Us:
Download App:
  • android
  • ios