Asianet News MalayalamAsianet News Malayalam

മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

നല്ല ബ്രാന്‍റഡ് വസ്തുക്കള്‍ മാത്രം മേക്കപ്പിനായി തെരഞ്ഞെടുക്കുക. വാങ്ങുന്നതിന് മുമ്പ് തന്നെ ശരീരത്തില്‍ ഉപയോഗിച്ച് നോക്കുക. മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

tips for simple make up
Author
Trivandrum, First Published Aug 15, 2019, 12:46 PM IST

മുഖസൗന്ദര്യം വർധിപ്പിക്കാനായി ഇന്ന് എല്ലാവരും മേക്കപ്പ് ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ...

ഒന്ന്...

നല്ല ബ്രാന്‍റഡ് വസ്തുക്കള്‍ മാത്രം മേക്കപ്പിനായി തെരഞ്ഞെടുക്കുക.മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. 

രണ്ട്...

മേക്കപ്പ് ചെയ്യാൻ ഉപയോ​ഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

മൂന്ന്...

വരണ്ട മുഖത്ത് മേക്കപ്പ് ചെയ്യുമ്പോൾ മുഖം നനച്ച് ഈർപ്പം ഒപ്പിയ ശേഷം മാത്രം മിനുക്ക് പണികൾ തുടങ്ങിയാൽ മതി. ഫൗണ്ടേഷനും കോംപാക്ട് പൗഡറും വരണ്ട മുഖത്ത് പാടുണ്ടാക്കുന്നത് ഒഴിവാക്കാം.

നാല്...

തിളക്കമുളള ഐ ഷാഡോ ഉപയോഗിക്കുമ്പോൾ ഒരു കോട്ട് ഐ പ്രൈമർ അടിക്കുക. കണ്ണിനു മുകളിൽ ഐഷാഡോ പടർന്ന് വ‍ൃത്തികേടാകാതിരിക്കാനാണിത്.

അഞ്ച്...

മേൽക്കുമേൽ ഫൗണ്ടേഷൻ പുരട്ടി കൂടുതൽ വെളുക്കാൻ ശ്രമിക്കരുത്. ചർമ്മത്തിന്റെ നിറത്തിനു യോജിച്ച ഫൗണ്ടേഷൻ അൽപം മാത്രം പുരട്ടി സ്വാഭാവികത നിലനിർത്താൻ ശ്രമിക്കുക. 

ആറ്...

ടോൺ ടെസ്റ്റ് കൈത്തണ്ടയിൽ ചെയ്തു നോക്കി ഫൗണ്ടേഷൻ തെരഞ്ഞെടുക്കരുത്. മുഖത്തിന്റെ നിറവും കൈകളുടേതും തമ്മിൽ വ്യത്യാസമുണ്ടാകും. താടിയെല്ലിന്റെ ഭാഗത്തു ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
 

Follow Us:
Download App:
  • android
  • ios