Asianet News MalayalamAsianet News Malayalam

മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Tips That May Help To Reduce Acne
Author
Thiruvananthapuram, First Published Sep 20, 2021, 6:52 PM IST

സൗന്ദര്യ സംരക്ഷണത്തില്‍ യുവതലമുറ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. അതിനുവേണ്ടി പല പരീക്ഷണങ്ങളും നടത്താറുമുണ്ട്. മുഖക്കുരു ആണ് പലരുടെയും പ്രധാന പ്രശ്നം. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം.

ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ചര്‍മ്മത്തിനെ മോശമായി ബാധിക്കാം. ഇവയില്‍ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു.  അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിന്‍റെ ആരോഗ്യത്തിനും ചെയ്യേണ്ടത്.  

രണ്ട്...

പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. പാലുൽപ്പന്നങ്ങൾ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല, ഇവ ചര്‍മ്മത്തിനും ദോഷകരമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. 

മൂന്ന്...

ഉപ്പിന്‍റെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പിന്‍റെ ഉപയോഗം മിതപ്പെടുത്തുന്നതാണ് നല്ലത്. 

നാല്...

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഇവ ബാധിക്കും. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്.

അഞ്ച്...

ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. അതിനാല്‍ പഞ്ചസാര, ജ്യൂസുകള്‍ എന്നിവ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 

ആറ്...

ഫ്ലാക്സീഡ്, ചിയാ സീഡ് തുടങ്ങി ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങളും സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. അത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്. 

Also Read: സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ ഏറെയുണ്ട്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios