പാദങ്ങൾ, കൈ വിരലുകൾ എന്നിവ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. 

മുഖം സുന്ദരമായിരിക്കാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോവുകയും പല പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൈകളും കാലുകളും ഇതുപോലെ ഭംഗിയായി സൂക്ഷിക്കാന്‍‌ പലരും ശ്രമിക്കാറില്ല. 

പാദങ്ങൾ, കൈ വിരലുകൾ എന്നിവ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. വിരലുകൾ ഭംഗിയായി സൂക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ടത് അവ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. നഖം വളർത്തുന്നവർ കൃത്യമായി അത് ഷേപ്പ് ചെയ്തു ഇടയ്ക്കുള്ള ചെളി കളയുകയും ചെയ്യുക.

സുന്ദരമായ വിരലുകൾക്ക് പരീക്ഷിക്കാം ഈ ടിപ്സ്...

ഒന്ന്...

രാത്രി കിടക്കുന്നതിന് മുമ്പ് ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം കയ്യില്‍ നന്നായി തേച്ച് പിടിപ്പിക്കുക. പതിവായി ഇത് ചെയ്യുന്നത് വിരലുകള്‍ മൃദുവും ഭംഗിയുള്ളതുമാകാന്‍ സഹായിക്കും. 

രണ്ട്...

ചെറുചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ കൈകള്‍ മുക്കിവയ്ക്കുക. ഇത് കൈകളിലെ അഴുക്ക്, കറുത്തപാടുകള്‍ എന്നിവയെ അകറ്റാനും വരണ്ട ചർമ്മം മാറാനും സഹായിക്കും.

മൂന്ന്...

ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് ഗ്ലിസറിൻ ചേർക്കുക. ഇതിൽ ഗ്ലിസറിൻ എടുത്ത അതേ അളവിൽ തേനും കൂട്ടി ചേർക്കാം. ശേഷം ഈ മിശ്രിതം കൈകളില്‍ പുരട്ടാം. 

നാല്...

വാഴപ്പഴം മിക്സിയിലടിച്ച് കൈയിൽ പുരട്ടാം. പതിനഞ്ചു മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. ഇത് പതിവായി ചെയ്താല്‍ കൈകളുടെ വരൾച്ച മാറിക്കിട്ടും.

അഞ്ച്...

പുറത്ത് പോകുമ്പോൾ മുഖത്തും കഴുത്തിലും മാത്രമല്ല കയ്യിലും സൺ സ്‌ക്രീൻ ലോഷൻ പുരട്ടാൻ മറക്കരുത്.

Also Read: ചര്‍മ്മം ചെറുപ്പമാകാന്‍ വീട്ടില്‍ തയ്യാറാക്കാം ഈ നാല് ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona