Asianet News MalayalamAsianet News Malayalam

കഴുത്തിലെ ഇരുണ്ട നിറം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം.  ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാതെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതാണ് നല്ലത്. 

tips to get rid of dark circles around neck
Author
First Published Dec 7, 2022, 6:11 PM IST

നിങ്ങളുടെ മുഖത്തിന്‍റെയും കഴുത്തി​ന്‍റെയും  നിറം വ്യത്യാസപ്പെട്ടിരിക്കുന്നത്​ നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​.

അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാതെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതാണ് നല്ലത്. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്ന  ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമ്മത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ  ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം.  ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 

രണ്ട്...

മഞ്ഞൾ ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ്. കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നൽകാനും ഇവ സഹായിക്കുന്നു. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീസ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. ഇനി ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ വരെ ഉപയോഗിക്കാം. 

മൂന്ന്...

തൈരും ചെറുനാരങ്ങയും ചേർത്തുള്ള മിശ്രിതവും ഫലപ്രദമാണ്​. ഇവയിൽ രണ്ടിലും അടങ്ങിയ സ്വഭാവിക എൻസൈമുകൾ ആണ് ഇതിന്​ സഹായകം. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീസ്​പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

നാല്...

കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈരും ചേർത്ത്  കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഇത് പരീക്ഷിക്കാം. 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന അഞ്ച് വെജിറ്റബിള്‍ ജ്യൂസുകള്‍...


 

Follow Us:
Download App:
  • android
  • ios