അടുക്കള എപ്പോഴും ഭംഗിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.  പല രോഗങ്ങളും അടുക്കളയില്‍ നിന്നാണ് ആരംഭിക്കുന്നത്. അതിനാല്‍ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും വേണ്ട സ്ഥലമാണ് അടുക്കള. ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്ന സ്ഥലമാണല്ലോ അടുക്കള. അതുകൊണ്ടുതന്നെ, അടുക്കള എപ്പോഴും ഭംഗിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പല രോഗങ്ങളും അടുക്കളയില്‍ നിന്നാണ് ആരംഭിക്കുന്നത്. അതിനാല്‍ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില ടിപ്സ്...

ഒന്ന്...

ഓരോ തവണ ഭക്ഷണം തയ്യാറാക്കിയതിന് ശേഷവും കിച്ചൺ കൗണ്ടറും സ്റ്റൗവും വൃത്തിയാക്കണം. ഓരോ തവണയും വെള്ളവും ഡിറ്റർജന്റും ഉപയോ​ഗിച്ച് കിച്ചൺ കൗണ്ടറും സ്ലാബുകളും സ്റ്റൗവും വൃത്തിയാക്കാം. 

രണ്ട്...

പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ലായനികൾ ഉപയോഗിച്ചും അടുക്കള വൃത്തിയാക്കാം. ഇതിനായി ബേക്കിങ്ങ് സോഡയും നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം. കിച്ചൺ സ്ലാബ്, സിങ്ക് തുടങ്ങിയടമൊക്കെ ഈ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. 

മൂന്ന്...

അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്ക് കുമിഞ്ഞുകൂടുന്ന ഇടമാണ് സ്റ്റൗ. സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് പറ്റിപിടിച്ചിരിക്കാം. ഇതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുക്കുക. ഇനി ഇതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തിളക്കുക. ശേഷം ഇതിലേക്ക് ബർണർ മുക്കി വയ്ക്കുക. കുറച്ച് സമയത്തിനുശേഷം ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്. 

നാല്...

ഓരോ ഉപയോ​ഗത്തിനുശേഷവും പാത്രങ്ങളും മറ്റും സോപ്പോ ഡിറ്റർജെന്റോ ഉപയോ​ഗിച്ച് കഴുകാനും മറക്കരുത്.

അഞ്ച്...

അടുക്കളയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ഉപകരണമാണ് മിക്സി. ഇത് എല്ലാ ദിവസവും ഉപയോഗശേഷം വൃത്തിയാക്കേണ്ടതാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പുറം തുടച്ചശേഷം ചെറിയ ഹോളുകളിൽ അടിഞ്ഞിരിക്കുന്ന പൊടിയും അവശിഷ്ടങ്ങളും ഇയർബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം.

Also Read: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കാം പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ...